Breaking News

തലസ്ഥാനത്ത് ഈ ഏഴിടങ്ങളില്‍ സീറ്റ് ഉറപ്പിച്ച്‌ കോണ്‍ഗ്രസ്..!! മൂന്നിടത്ത് സമാസമം..!! അതില്‍ നേമത്തിന്റെ കാര്യമിങ്ങനെ..

 


തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. 80ല്‍ അധികം സീറ്റുകള്‍ നേടി തുടര്‍ഭരണം നേടുമെന്ന് എല്‍ഡിഎഫും, അതിലധികം സീറ്റുകളുമായി ഭരണമാറ്റത്തിലൂടെ തങ്ങള്‍ അധികാരത്തിലേറുമെന്ന് യുഡിഎഫും ഒരുപോലെ വിശ്വസിക്കുന്നു. 35 സീറ്റ് നേടാനായാല്‍ ഭരണം പിടിക്കുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പലതവണ വ്യക്തമാക്കിയത്.


അതേസമയം, തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ കാര്യമെടുത്താല്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ വിജയപ്രതീക്ഷ ഒരുപടി മുന്നിലാണ്. ഏഴു സീറ്റുകളില്‍ വിജയം നേടാനാകുമെന്നാണ് ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.


പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളായ അരുവിക്കര, കോവളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇത്തവണയും മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. പാറശ്ശാല, വര്‍ക്കല, നെയ്യാറ്റിന്‍കര മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനാകുമെന്നും വാമനപുരത്ത് അട്ടിമറി വിജയം നേടാനാകുമെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു.


ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ വിജയത്തിലേക്കുള്ള ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചതെന്നും ബൂത്തുതല കണക്കുകള്‍ വച്ചുകൊണ്ടുള്ള വിലയിരുത്തല്‍. ബിജെപി ജില്ലയില്‍ ഒരിടത്തും വിജയിക്കില്ലെന്നും ഡിസിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേമം, കഴക്കൂട്ടം, നെടുമങ്ങാട് എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് അഭിപ്രായം.


നേമത്തും കഴക്കൂട്ടത്തും പോരാട്ടം എല്‍ഡിഎഫിനോടായിരുന്നു. ഇവിടങ്ങളില്‍ ബിജെപി. മൂന്നാം സ്ഥാനത്തേക്കു പോകുമെന്നുമാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

No comments