Breaking News

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് സിപിഐ..!! പാര്‍ട്ടിക്ക് നേടാനാകുക പകുതിയിൽ കുറവ് സീറ്റ് മാത്രം..!! ഉറച്ച കോട്ടകളിലും ഇക്കുറി കാലിടറും.. സിപിഎമ്മിന്റെ സീറ്റും കുറയുമെന്ന് സിപിഐയുടെ കണക്ക്..


 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാര്‍ട്ടിക്ക് സീറ്റുകള്‍ കുറയുമെന്ന് സിപിഐ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയെങ്കില്‍ ഇത്തവണ 13 സീറ്റിലാണ് പാര്‍ട്ടി വിജയം കണക്കാക്കുന്നത്. 13 മുതല്‍ 16 വരെ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍.


കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ സിപിഎമ്മിനും നിലനിര്‍ത്താന്‍ കഴിയില്ലെന്നും സിപിഐ കണക്ക് കൂട്ടുന്നു. എങ്കില്‍ പോലും 76 മുതല്‍ 83 വരെ സീറ്റുകള്‍ നേടി ഇടത് മുന്നണിക്ക് ഭരണതുടര്‍ച്ചയുണ്ടാവുനെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.


കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, നാട്ടിക, കയ്പമംഗലം. ചാത്തന്നൂര്‍, പുനലൂര്‍, ചടയമംഗലം, ചിറയിന്‍കീഴ്, ചേര്‍ത്തല, അടൂര്‍, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഉറച്ച വിജയം പ്രതീക്ഷിക്കുന്നത്.


ഇക്കുറി 25 സീറ്റിലാണ് സിപിഐ മത്സരിച്ചത്.


നെടുമങ്ങാട്, കരുനാഗപ്പള്ളി, പീരുമേട്, മൂവാറ്റുപുഴ, പട്ടാമ്ബി എന്നിവിടങ്ങളില്‍ ബലാബലം മത്സരമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 2016 ല്‍ 27 സീറ്റില്‍ മത്സരിച്ച സിപിഐ 19 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ അത്തരമൊരു വിജയം മുന്നണി പ്രതീക്ഷിക്കുന്നില്ല.


കേരളാ കോണ്‍ഗ്രസ് മാണി ബന്ധം കാര്യമായി ഗുണം ചെയ്തില്ലെന്നും നേതൃത്വം വിലയിരുത്തി. എന്നാല്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മാത്രം സംസാരിക്കാമെന്നും യോഗം വിലയിരുത്തി. മൂന്നു തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തിയത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും വിലയിരുത്തല്‍ ഉണ്ട്.


അതേ സമയം സംസ്ഥാനത്ത് ഇടതുതരംഗമുണ്ടായാല്‍ നൂറ് സീറ്റിനുമുകളില്‍ നേടാനാകുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. എന്തുവന്നാലും ഈ തെരഞ്ഞെടുപ്പില്‍ 80 സീറ്റിന് മുകളില്‍ നേടാനാകുമെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു.

No comments