Breaking News

പൂഞ്ഞാറില്‍ സി.പി.എം-എസ്​.ഡി.പി.ഐ രഹസ്യധാരണയുണ്ടെന്ന്​ ജനപക്ഷം സ്​ഥാനാര്‍ഥി പി.സി. ജോര്‍ജ്​.

 


പൂഞ്ഞാര്‍: പൂഞ്ഞാറില്‍ സി.പി.എം-എസ്​.ഡി.പി.ഐ രഹസ്യധാരണയുണ്ടെന്ന്​ ജനപക്ഷം സ്​ഥാനാര്‍ഥി പി.സി. ജോര്‍ജ്​. 15 ശതമാനം മുസ്​ലിം തീവ്രവാദം ഈരാട്ടുപേട്ടയിലുണ്ട്. തനിക്ക് തുറന്നുപറയാന്‍ ഭയമില്ല. എസ്​.ഡി.പി.ഐ കൂവിക്കൊണ്ടേയിരിക്കുമെന്നും ഞാന്‍ തെറി പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍റെ വിജയം പൂഞ്ഞാറുകാരുടെ ആത്മാഭിമാനത്തിന്‍റെ കൂടി പ്രശ്​നമാണ്​. പുറത്തുനിന്നുള്ളവരാണ്​ എല്‍.ഡി.എഫ്​, യു.ഡി.എഫ്​, ബി.ഡി.ജെ.എസ്​ സ്​ഥാനാര്‍ഥികള്‍. പൂഞ്ഞാറ്റിലെന്തിനാ വിദേശികളെല്ലാം വന്നു കൂടുന്നത്​? അതിന്‍റെ ആവശ്യ​െമന്താ? ഇപ്പോള്‍ ട്രെന്‍ഡ്​ ഭയങ്കര അനുകൂലമാണ്​. കഴിഞ്ഞ തവണ 28000 ആയിരുന്നു ഭൂരിപക്ഷം. ഇത്തവണ 35000 കിട്ടും.

No comments