Breaking News

തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കിയിലെ മുന്‍ എം പി ജോയ്സ് ജോര്‍ജിനെതിരെ രാഹുല്‍ ഗാന്ധി.

 


തിരുവനന്തപുരം: തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കിയിലെ മുന്‍ എം പി ജോയ്സ് ജോര്‍ജിനെതിരെ രാഹുല്‍ ഗാന്ധി. ജോയ്സിന്റെ സ്ത്രീവിരുദ്ധപരാമര്‍ശം അപമാനകരമാണെന്നും പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലിരിപ്പാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ഇങ്ങനെയുള്ളവരാേട് പ്രതികരിക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ടെലിവിഷന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണം. പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും.വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണ് എന്നായിരുന്നു ജോയ്സിന്റെ പരാമര്‍ശം.

No comments