Breaking News

മഞ്ചേശ്വരത്ത് വിജയമാര്‍ക്ക്..?? പോസ്റ്റ് പോള്‍ ഫലം ഇങ്ങനെ.. അട്ടിമറി.. എൽഡിഎഫിന് മൂന്നാം സ്ഥാനം..

 


കാസര്‍കോട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രികോണ പോര് നടന്ന ഏറ്റവും പ്രധാന മണ്ഡലങ്ങളിലൊന്നാണ് കാസ‍ര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറില്‍ താഴെ വോട്ടിന് കൈവിട്ട മണ്ഡലം തിരികെ പിടിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെയാണ് രം​ഗത്തിറങ്ങിയത്. മുസ്ലിം ലീ​ഗിന്റെ സീറ്റില്‍ എകെഎം അഷ്റഫിലൂടെ മണ്ഡലം നിലനി‍ര്‍ത്താന്‍ യുഡിഎഫ് ശ്രമിച്ചപ്പോള്‍ അട്ടിമറി വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാംപ്. വിവി രമേശനാണ് മഞ്ചേശ്വരത്തെ നയിക്കാന്‍ സിപിഎം മുന്നോട്ട് വെച്ച സ്ഥാനാര്‍ത്ഥി.


തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഫലമറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ്.



ഈ ഘട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസും സീ ഫോ‍റും ചേര്‍ന്ന് നടത്തിയ പോസ്റ്റ് പോള്‍ സര്‍വേയില്‍ മണ്ഡലത്തില്‍ നടന്നത് അതിശക്തമായ പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു. മൂന്നാം സ്ഥാനത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എത്തുമെന്ന് പറയുന്നു. അതേസമയം ഒന്നാം സ്ഥാനത്തേക്ക് എകെഎം അഷ്റഫും കെ സുരേന്ദ്രനും ശക്തമായ മത്സരം കാഴ്ചവെച്ചു. എകെഎം അഷ്റഫിന് നേരിയ മുന്‍തൂക്കം കിട്ടിയേക്കുമെന്നും സ‍ര്‍വേയിലൂടെ വ്യക്തമായി.

No comments