ധർമ്മജനും രമയും ജയിക്കും..!! റിയാസും മുനീറും തോക്കും..!! കോഴിക്കോട് വൻ അട്ടിമറി പ്രവചിച്ച് എക്സിറ്റ് പോൾ..
കോഴിക്കോട്: ജില്ലയില്‍ അട്ടിമറികള്‍ പ്രവചിച്ച് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലം. വടകരയില്‍ കെ.കെ. രമ മനയത്ത് ചന്ദ്രനെക്കാള്‍ രണ്ട് ശതമാനം വോട്ടിന് മുന്നിലെത്തുമെന്നാണ് പ്രവചനം. ബാലുശേരിയില്‍ ധര്‍മജന് സച്ചിന്‍ ദേവിനുമേല്‍ ഒരു ശതമാനം വോട്ടിന്റെ ലീഡുണ്ടെന്നും പ്രവചിക്കുന്നു.
നാദാപുരത്ത് കെ.പ്രവീണ്‍ കുമാര്‍ ഇ.കെ.വിജയനെ അട്ടിമറിക്കുമെന്ന് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ യുഡിഎഫ് 2.80% മുന്നിലെന്ന് പ്രവചനം പറയുന്നു. കുറ്റ്യാടി സിറ്റിങ് സീറ്റില്‍ യുഡിഎഫിന് എല്‍ഡിഎഫിനുമേല്‍ 1.10% മാത്രം ലീഡോടെ ജയമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
ബേപ്പൂരില്‍ പി.എ.മുഹമ്മദ് റിയാസ് പിന്നിലെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ് പോള്‍.
ബേപ്പൂരില്‍ യുഡിഎഫ് 3.10 % വോട്ടിന് മുന്നിലെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. കുന്നമംഗലത്ത് സിറ്റിങ് എംഎല്‍എ പി.ടി.എ.റഹീം 5.30% വോട്ടിന് പിന്നിലെന്ന് എക്സിറ്റ് പോള്‍ പ്രവചനം പറയുന്നു.
കൊയിലാണ്ടിയില്‍ യുഡിഎഫിനും പേരാമ്ബ്രയില്‍ എല്‍ഡിഎഫിനും ഏലത്തൂരില്‍ എല്‍ഡിഎഫിനും കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫിനും കോഴിക്കോട് സൗത്തില്‍ യുഡിഎഫിനും കൊടുവള്ളിയില്‍ എല്‍ഡിഎഫിനും തിരുവമ്ബാടിയില്‍ യുഡിഎഫിനും എക്‌സിറ്റ് പോള്‍ മുന്‍തൂക്കം പ്രവചിക്കുന്നു.

No comments