വയനാടന്‍ പോരിനും വീറ് കൂടും; ഏഷ്യാനെറ്റ്- സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വെ ഫലം ഇങ്ങനെ..
വയനാട്: കേരളത്തില്‍ ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലകളില്‍ ഒന്നാണ് വയനാട്. മൂന്ന് മണ്ഡലങ്ങളടങ്ങുന്ന വയനാട് രാഷ്ട്രിയ ചരിത്രവും സ്വഭവാവും എന്നാല്‍ അങ്ങനെ ചെറുതായി കാണാനും സാധിക്കില്ല. വാശിയേറിയ പോരാട്ടമാണ് മലയോര ജില്ലയില്‍ എല്ലാ തവണയും നടക്കാറുള്ളത്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. മൂന്ന് മണ്ഡലങ്ങളിലും ഇടത് വലത് മുന്നണികള്‍ പരസ്പരം ഏറ്റുമുട്ടുമ്ബോള്‍ ബിജെപി സാനിധ്യവും നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ഇരുമുന്നണികള്‍ക്കും ഉറപ്പെന്ന് പറയാന്‍ സാധിക്കുന്ന ഒരു സീറ്റ് പോലും ജില്ലയിലില്ല. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവയാണ് വയനാട്ടിലെ നിയമസഭാ മണ്ഡലങ്ങള്‍.
മാനന്തവാടി മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി ഒ ആര്‍ കേളുവും യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ജയലക്ഷ്മിയും തമ്മിലാണ് മത്സരം.
സിറ്റിംഗ് എംഎല്‍എ ഒ ആര്‍ കേളു മണ്ഡലം നിലനിര്‍ത്തും എന്നാണ് സര്‍വെ പ്രവചിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സര്‍വെ പറയുന്നു. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണന്‍ ജയിക്കാന്‍ സാധ്യതയെന്നും സര്‍വെ പറയുന്നു. കല്‍പ്പറ്റയില്‍ ഇടത് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖും തമ്മിലുള്ളത് പ്രവചനാതീത മത്സരമെന്ന് സര്‍വെ പറയുന്നു. മത്സരത്തില്‍ ശ്രേയാംസ്കുമാറിന് നേരിയ സാധ്യതയെന്നും സര്‍വെ വിലയിരുത്തുന്നു.

No comments