സച്ചിനോ..?? ധർമ്മജനോ..?? ബാലുശ്ശേരി ഏതു യുവത്വത്തെ തുണക്കും..?? അട്ടിമറിക്ക് സാധ്യതയോ..??
ബാലുശ്ശേരി: കാത്തിരിപ്പിന് വിരാമമാകാന്‍ ഇനി രണ്ടു നാള്. യുവ സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാശിയേറിയ മത്സരം നടന്ന ബാലുശ്ശേരി ഇക്കുറി ഏതു യുവത്വത്തിനൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലിെന്റ മുറുക്കത്തിലാണ് മുന്നണികള്‍.
ഇടതു-വലതു മുന്നണികള്‍ക്കൊപ്പം ഇത്തവണ എന്‍.ഡി.എയും മണ്ഡലം നിറഞ്ഞ് കളിച്ചിരുന്നു. ഇടതുസ്ഥാനാര്‍ഥി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി 27 കാരനായ സചിന് ദേവിന് വെല്ലുവിളിയായി യു.ഡി.എഫിലെ ധര്മജന് ബോള്‍ഗാട്ടി തെന്റ സിനിമ നടനെന്ന സ്വാധീനമുപയോഗിച്ച് മണ്ഡലത്തിലുടനീളം കളം നിറഞ്ഞാണാടിയത്.
ബാലുശ്ശേരിയില്‍ കണക്കുകള്‍ പിഴക്കില്ലെന്നാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം. എന്നാല്‍, ഇത്തവണ കണക്കുകള്‍ പിഴക്കുമെന്നും ബാലുശ്ശേരിക്ക് മാറ്റം വരുമെന്നുമുള്ള ഉറച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഭൂരിപക്ഷം കുറയുമെങ്കിലും ജയിക്കുമെന്ന് ഉറപ്പിച്ച് തന്നെയാണ് ധര്മജന് ബോള്‍ഗാട്ടി പറയുന്നത്.
യു.ഡി.എഫിലും പ്രവര്‍ത്തകര്‍ക്കിടയിലെ ഏകോപനമില്ലായ്മ ഒളിഞ്ഞും തെളിഞ്ഞും പ്രകടമാണെങ്കിലും ധര്മജെന്റ വ്യക്തി സ്വാധീനം ഇവയൊക്കെ അതിജീവിച്ചിട്ടുണ്ട് എന്നാണ് നിഷ്പക്ഷമതികള്‍ പറയുന്നത്.
മണ്ഡലത്തിലെ കോളനി പര്യടനവും പ്രചാരണരംഗത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഇതുവരെ കിട്ടാത്ത രീതിയിലുള്ള പ്രചാരണവും കണക്കിലെടുത്താണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്മജന് തെന്റ ജയം ഉറപ്പാണെന്ന് പറയുന്നത്.
അടിയൊഴുക്കുകളൊന്നും നടന്നില്ലെങ്കില്‍ ഇടതു കോട്ടക്ക് ഇത്തവണയും ഒരിളക്കവും വരില്ലെന്ന ഉറപ്പില്തന്നെയാണ് സചിന് ദേവ്. ഇത്തവണത്തെ രാഷ്ട്രീയ മാറ്റവും ഇടതിെന്റ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നും നേതൃത്വം കരുതുന്നു.
എല്‍.ജെ.ഡിയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇടതുപക്ഷത്തിനൊപ്പം വന്നത് ഏറെ ഗുണകരമാകുമെന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു. ജില്ലയില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ബാലുശ്ശേരി . യുവസ്ഥാനാര്‍ഥി ലിബിന് ബാലുശ്ശേരി പ്രചാരണ രംഗത്ത് സജീവമായിരുെന്നങ്കിലും പ്രവര്‍ത്തകര്‍ക്കിടയിലെ ഏകോപനമില്ലായ്മ എന്‍.ഡി.എയെ ഒരടി പിന്നാക്കം നിര്‍ത്തുമെന്നാണ് വിലയിരുത്തല്‍.
എങ്കിലും മണ്ഡലത്തിലെ നല്ലൊരു ശതമാനം വോട്ടു നേടി സ്വദേശി കൂടിയായ ലിബിന് വിജയിക്കുമെന്ന കണക്കുകൂട്ടലാണ് എന്‍.ഡി.എക്ക്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 4814 വോട്ടിെന്റ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിനുള്ളത്. ലോകസഭ തെരഞ്ഞെടുപ്പിലാകട്ടെ 9745 വോട്ടിന് മണ്ഡലം യു.ഡി.എഫിന് അനുകൂലവുമാണ്.

No comments