കോവിഡ് പ്രതിരോധത്തിനായി ഒരു മില്യണ്‍ ഡോളര്‍ (7.5 കോടി) സംഭാവന നല്‍കി രാജസ്ഥാന്‍ റോയല്‍സ്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ഒരു മില്യണ്‍ ഡോളര്‍ (7.5 കോടി) സംഭാവന നല്‍കി രാജസ്ഥാന്‍ റോയല്‍സ്. ഉടമകളായ രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷന്‍, ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് എന്നിവയിലൂടെയാകും തുക വിനിയോഗിക്കുക . കോവിഡ് പ്രതിരോധത്തിനായി തുക വിലയിരുത്തുന്ന ആദ്യ ഐ.പി.എല്‍ ടീമാണ് രാജസ്ഥാന്‍. മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്സിെന്റ നായകന്‍.
ഇന്ത്യയിലുടനീളമുള്ളവരെ സഹായിക്കാനാണ് പണം നല്‍കുന്നതെന്നും രാജസ്ഥാന്‍ സംസ്ഥാനത്തിനായിരിക്കും മുന്‍ഗണനയെന്നും ടീം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ടീം ഉടമകളും കളിക്കാരും ഒത്തുചേര്‍ന്നതാണ് സംരംഭത്തെ ഉദ്ദേശിച്ച തോതിലേക്ക് എത്തിക്കാന്‍ പ്രാപ്തമാക്കിയതെന്നും റോയല്‍സ് പറഞ്ഞു.

No comments