Breaking News

കൊവിഡ് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ചുള്ള സംസ്ഥാനം കത്തയച്ചതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇനിയും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ചുള്ള സംസ്ഥാനം കത്തയച്ചതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇനിയും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇക്കാര്യത്തില്‍ ശുഭപ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും വാക്സിന്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുകയാണെങ്കില്‍ അത് നല്ലത് തന്നെയാണെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

കേന്ദ്രത്തില്‍ നിന്നും നിഷേധരൂപത്തിലുള്ള തീരുമാനം വന്നേക്കാമെന്നത് സംസ്ഥാനം പരിഗണിക്കേണ്ടതുണ്ടെന്നും അതിനാല്‍ കേന്ദ്രത്തെ ആശ്രയിച്ച്‌ സംസ്ഥാനം വാക്സിന്‍ വാങ്ങാതിരുന്നാല്‍ ഏറെ വൈകിപോകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വാക്സിന്‍ വേഗത്തില്‍ തന്നെ വാങ്ങാനുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നതാണ് നല്ലതെന്നും അതുമായി ബന്ധപ്പെട്ട് വാക്സിന്‍ കമ്ബനികളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

No comments