Breaking News

യു.ഡി.എഫിന്​ എറണാകുളത്ത് പത്തിടത്ത്​ ഉറച്ച വിജയ പ്രതീക്ഷ..! ഈ മണ്ഡലങ്ങളില്..


 കൊ​ച്ചി: ജി​ല്ല​യി​ല്‍ 14 മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യ പ്ര​തീ​ക്ഷ പ​ങ്കു​വെ​ച്ച്‌​ യു.​ഡി.​എ​ഫ്​ ജി​ല്ല നേ​തൃ​യോ​ഗം. കോ​ത​മം​ഗ​ലം, വൈ​പ്പി​ന്‍, കു​ന്ന​ത്തു​നാ​ട്, ക​ള​മ​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​ല ഘ​ട​ക​ങ്ങ​ള്‍ യു.​ഡി.​എ​ഫി​ന്​ എ​തി​രാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ലെ​ങ്കി​ലും വി​ജ​യം നേ​ടു​മെ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ ല​ഭി​ച്ച ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​താ​യും യോ​ഗം വി​ല​യി​രു​ത്തി.


കൂ​ടു​ത​ല്‍ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​യി വി​ല​യി​രു​ത്തി​യ​ത്​ പ​റ​വൂ​രും ആ​ലു​വ​യു​മാ​ണ്. പ​റ​വൂ​രി​ല്‍ 20,000 -23,000 ആ​ലു​വ​യി​ല്‍ 18,000 എ​ന്നി​ങ്ങ​നെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന്​ വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.


കു​ന്ന​ത്തു​നാ​ട്ടി​ല്‍ ട്വ​ന്‍​റി20 ഫാ​ക്​​ട​ര്‍ യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ്​ വോ​ട്ടു​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം 10,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും 3000-5000 വോ​ട്ടു​ക​ളോ​ടെ വി​ജ​യി​ക്കു​മെ​ന്നാ​ണ്​ ജി​ല്ല നേ​തൃ​ത്വ​ത്തി​െന്‍റ പ്ര​തീ​ക്ഷ. പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്വ​ന്‍​റി20 പി​ടി​ച്ച വോ​ട്ടു​ക​ള്‍ ഇ​ക്കു​റി അ​വ​ര്‍​ക്ക്​ ല​ഭി​ക്കി​ല്ല. ക​ഴി​ഞ്ഞ പാ​ര്‍​ല​മെന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി ഇ​ന്ന​സെന്‍റി​ന്​ അ​നു​കൂ​ല​മാ​യി ട്വ​ന്‍​റി20 പ്ര​വ​ര്‍​ത്തി​ച്ചെ​ങ്കി​ലും 1200 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ്​ അ​വി​ടെ നേ​ടി​യ​ത്. 6000-7000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ്​ എ​ല്‍.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷി​ച്ച​ത്. അ​തി​നാ​ല്‍ ഇ​ക്കു​റി യു.​ഡി.​എ​ഫി​െന്‍റ വി​ജ​യ തി​ള​ക്കം കു​റ​ക്കാ​ന്‍ മാ​ത്ര​മാ​ണ്​ ട്വ​ന്‍​റി20​ക്ക്​ ക​ഴി​യൂ​വെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.ക​ള​മ​ശ്ശേ​രി​യി​ല്‍ 6000 വോ​ട്ടി​െന്‍റ ഭൂ​രി​പ​ക്ഷ​മാ​ണ്​ യു.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷ. പ്ര​ചാ​ര​ണ​ത്തി​െന്‍റ അ​വ​സാ​ന നാ​ളു​ക​ളി​ല്‍ ഇ​ട​ത്​ സ്ഥാ​നാ​ര്‍​ഥി​യു​ടെ മേ​ല്‍​ക്കൈ ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്ന്​ വി​ല​യി​രു​ത്തി. സി.​പി.​എ​മ്മി​ല്‍ ഉ​ട​ലെ​ടു​ത്ത പ്ര​ശ്​​ന​ങ്ങ​ള്‍ യു.​ഡി.​എ​ഫി​ന്​ ഗു​ണം​ചെ​യ്​​തു​വെ​ന്നാ​ണ്​ മ​ണ്ഡ​ല​ത്തി​ലെ നി​ഗ​മ​നം. പാ​ലാ​രി​വ​ട്ടം പാ​ലം വി​ഷ​യം പ്ര​തി​ഫ​ലി​ച്ചി​ല്ല. തി​ക​ഞ്ഞ രാ​ഷ്​​ട്രീ​യ പോ​രാ​ട്ട​മാ​ണ്​ ന​ട​ന്ന​ത്. മു​സ്​​ലിം ലീ​ഗി​ലെ പി​ണ​ക്ക​ങ്ങ​ള്‍ കൊ​ണ്ട്​ പ​ര​മാ​വ​ധി 500 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് സം​ശ​യ​ത്തി​ലു​ള്ള​ത്.


കോ​ത​മം​ഗ​ല​ത്ത്​ 5000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​വി​ടെ യു.​ഡി.​എ​ഫ്​ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ചാ​ര​ണ​ത്തി​ല്‍ നി​റ​ഞ്ഞു. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ 2000 വോ​ട്ടു​ക​ള്‍, കോ​ട്ട​പ്പ​ടി​യി​ല്‍ 1000 വോ​ട്ടു​ക​ള്‍ എ​ന്നി​ങ്ങ​നെ യു.​ഡി.​എ​ഫി​ന്​ കു​റ​യാ​ന്‍ സാ​ധ്യ​ത ക​ല്‍​പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടെ ലീ​ഡ്​ ചെ​യ്യു​മെ​ന്നാ​ണ്​ വി​ശ്വാ​സം. യു.​ഡി.​എ​ഫി​ല്‍​നി​ന്ന്​ ന​ഷ്​​ട​പ്പെ​ടു​ന്ന ക​ത്തോ​ലി​ക്ക വോ​ട്ടു​ക​ള്‍ ഇ​ട​തി​നും ട്വ​ന്‍​റി20​ക്കു​മാ​യി വീ​തി​ച്ചു​പോ​കു​മെ​ന്നും വി​ല​യി​രു​ത്തി.


തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ 10,000ത്തി​ന്​ അ​രി​കി​ല്‍ ഭൂ​രി​പ​ക്ഷ​മാ​ണ്​ പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി​യി​ലേ​ക്ക്​ പോ​യ യു.​ഡി.​എ​ഫ്​ വോ​ട്ടു​ക​ള്‍ ഇ​ക്കു​റി തി​രി​ച്ചു​കി​ട്ടി​യെ​ന്നാ​ണ്​ മ​ണ്ഡ​ല​ത്തി​ലെ വി​ല​യി​രു​ത്ത​ല്‍. ഈ​ഴ​വ വോ​ട്ടു​ക​ള്‍ കെ. ​ബാ​ബു തി​രി​ച്ചെ​ത്തി​ച്ചെ​ന്ന്​ വി​ശ്വ​സി​ക്കു​ന്നു.


പെ​രു​മ്ബാ​വൂ​രി​ല്‍ സി.​പി.​എം സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ ചി​ത്രം മാ​റു​മാ​യി​രു​ന്നു​വെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി​ക്ക്​ കാ​ര്യ​മാ​യി ​പ്ര​തി​ഫ​ല​നം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും വി​ല​യി​രു​ത്തി. സി.​പി.​എം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യി പ്ര​ചാ​ര​ണം ന​ട​ന്നി​ട്ടി​ല്ല. ട്വ​ന്‍​റി20 പി​ടി​ക്കു​ന്ന​തി​ല്‍ യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ്​ വോ​ട്ടു​ക​ള്‍ ഉ​ണ്ട്. 7000-8000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ്​ പ്ര​തീ​ക്ഷ.


രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണം, ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ര്‍, ഭ​ര​ണ തു​ട​ര്‍​ച്ച ന​ല്‍​ക​രു​ത്​ എ​ന്ന പൊ​തു​ബോ​ധം എ​ന്നി​വ​യൊ​ക്കെ യു.​ഡി.​എ​ഫി​നെ തു​ണ​ച്ച വി​ഷ​യ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ട്ടി.


കെ. ​ബാ​ബു നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ചെ​യ​ര്‍​മാ​ന്‍ ഡോ​മി​നി​ക് പ്ര​സ​േ​ന്‍​റ​ഷ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം.​പി, മു​ന്‍ മ​ന്ത്രി ടി.​യു. കു​രു​വി​ള, ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് ടി.​ജെ. വി​നോ​ദ് എം.​എ​ല്‍.​എ, ഷി​ബു തെ​ക്കും​പു​റം, എ​ന്‍. വേ​ണു​ഗോ​പാ​ല്‍, കെ.​പി. ധ​ന​പാ​ല​ന്‍, എം.​എ​ല്‍.​എ​മാ​രാ​യ അ​ന്‍​വ​ര്‍ സാ​ദ​ത്ത്, വി.​പി. സ​ജീ​ന്ദ്ര​ന്‍, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ അ​ബ്​​ദു​ല്‍ മ​ജീ​ദ്, ജോ​ര്‍​ജ് സ്​​റ്റീ​ഫ​ന്‍, പി. ​രാ​ജേ​ഷ്, ഇ.​എം. മൈ​ക്കി​ള്‍, ത​മ്ബി ചെ​ള്ളാ​ത്ത്, പ്ര​സാ​ദ് തൊ​ഴി​യി​ല്‍, വി​ന്‍​സ​ന്‍​റ്​ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

No comments