കോവിഡ് വ്യാപനം ഉയരുന്നതിനാല്‍ സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.
തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയരുന്നതിനാല്‍ സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ബവ്കോ ഷോപ്പുകളും 7.30 ഓടെ ബാറുകളും പ്രവര്‍ത്തനം നിര്‍ത്തും. തിങ്കളാഴ്ച മുതല്‍ ഇവ പ്രവര്‍ത്തനം പുനരാരംഭിക്കും.
എക്സൈസ് വകുപ്പിന്റെ ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്നും എക്സൈസ് കമ്മിഷണര്‍ വ്യക്തമാക്കി.മദ്യശാലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.

No comments