സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരില്‍ സുഖം പ്രാപിക്കുന്നവരുടെ എണ്ണം പുതിയ രോഗികളെക്കാള്‍ ഇന്നും ഉയര്‍ന്നത് വലിയ ആശ്വാസം പകരുന്നതായി
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരില്‍ സുഖം പ്രാപിക്കുന്നവരുടെ എണ്ണം പുതിയ രോഗികളെക്കാള്‍ ഇന്നും ഉയര്‍ന്നത് വലിയ ആശ്വാസം പകരുന്നതായി. പുതുതായി 1098 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1205 പേരാണ് സുഖം പ്രാപിച്ചത്.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,10,191 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,93,653 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരില്‍ ഒന്‍പത് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 6,878 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,660 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,205 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

No comments