അമേത്തിയിലെ കോവിഡ് രോഗികള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പതിനായിരം ഹോം ഇന്‍സുലേഷന്‍, മെഡിക്കല്‍ കിറ്റുകള്‍ അയച്ചു
ന്യൂഡല്‍ഹി: അമേത്തിയിലെ കോവിഡ് രോഗികള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പതിനായിരം ഹോം ഇന്‍സുലേഷന്‍, മെഡിക്കല്‍ കിറ്റുകള്‍ അയച്ചു. കഴിഞ്ഞ ലോക് സഭ തെരഞ്ഞടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ച മണ്ഡലമാണ് അമേത്തി.
പാര്‍ട്ടിയുടെ സേവാ സത്യാഗ്രഹ പരിപാടിയില്‍ 10,000 മെഡിക്കല്‍ കിറ്റുകള്‍ എത്തിയിട്ടുണ്ടെന്നും അവ ആവശ്യമുള്ളവര്‍ക്ക് നല്‍കുമെന്നും കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് ചീഫ് പ്രദീപ് സിങ്കാല്‍ പറഞ്ഞു.
അമേതിയില്‍ നിന്നുള്ള മുന്‍ ലോക്സഭാ എം.പി.യായ രാഹുല്‍ ഗാന്ധി നേരത്തെ 20 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 20 ഓക്സിജന്‍ സിലിണ്ടറുകളും അമേതിയിലേക്ക് അയച്ചിരുന്നു.

No comments