യുഡിഎഫ് നേതാക്കള്‍ ഈ കാര്യത്തിന് മണ്ഡലത്തിൽ വന്നാല്‍ കയ്യും കാലും തല്ലിയൊടിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്.. തോറ്റതിന്..
നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനയോഗമെന്നും പറഞ്ഞ് ഏതെങ്കിലും യുഡിഎഫ് നേതാക്കളോ കോണ്‍ഗ്രസ് നേതാക്കളോ തിരുവല്ലയില്‍ വന്നാല്‍ കയ്യും കാലും തല്ലിയൊടിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. സാധാരണ പറയുന്നതുപോലെയല്ലിത്. ഏതെങ്കിലും നേതാവ് ഇങ്ങോട്ട് വന്നാല്‍ കായികമായി നേരിടുകതന്നെ ചെയ്യും.
കയ്യും കാലും തല്ലിയൊടിച്ചിരിക്കുമെന്നും യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്ന യുഡിഎഫ് നേതാക്കളായ പി ജെ കുര്യന്‍, ജോസഫ് എം പുതുശേരി, വിക്ടര്‍ തോമസ്, വര്‍ഗീസ് മാമന്‍ എന്നിവരെ പേരെടുത്ത് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി തുടങ്ങിയ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് ഈ ശബ്ദസന്ദേശം പ്രചരിക്കുന്നത്.
തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞുകോശി പോളിന്റെ കനത്ത തോല്‍വിക്ക് കാരണം മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ്. സ്വന്തം സ്ഥാനാര്‍ത്ഥിയെ ഇക്കൂട്ടര്‍ കാലു വാരിയെന്നും അവസാന നിമിഷം പാലം വലിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. വാരിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വലിയ രോഷമാണ് പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി തിരുവല്ലയില്‍ എത്തിയാല്‍ ഇവരെ കായികമായി നേരിടുമെന്ന് തന്നെയാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
പി ജെ കുര്യന്‍, ജോസഫ് എം പുതുശേരി, വിക്ടര്‍ തോമസ്, വര്‍ഗീസ് മാമന്‍ എന്നിവര്‍ അവലോകനയോഗത്തില്‍ പേരില്‍ മണ്ഡലത്തില്‍ കാലു കുത്തിയാല്‍ തല്ലുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. തിരുവല്ലയില്‍ ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയിട്ടും നേതാക്കള്‍ പാലം വലിച്ചെന്നാണ് ആക്ഷേപം.
ഓരോ നേതാവും നടത്തിയ മുന്നണി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഓഡിയോ സന്ദേശം പ്രചരിപ്പിക്കുന്നത്. ചില പ്രാദേശിക നേതാക്കള്‍ക്കെതിരെയും കടുത്ത വിമര്‍ശനമുണ്ട്. ഓരോ നേതാവിന്റെയും വാര്‍ഡില്‍ ഒട്ടിച്ച പോസ്റ്ററിന്റെ കണക്കുപോലും പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. സ്ഥാനാര്‍ത്ഥി കുഞ്ഞുകോശി പോളിന്റെ പക്കല്‍ നിന്നും പണം വാങ്ങിയിട്ട് പറ്റിച്ചു എന്നാണ് പ്രാദേശിക നേതാക്കളെപ്പറ്റിയുള്ള ആക്ഷേപം.
യുഡിഎഫിന്റെ നിയോജക മണ്ഡലത്തിലെ ഭാരവാഹികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി തുടങ്ങിയ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ചിട്ടുള്ളത്.

No comments