രാജ്യത്ത് അതി തീവ്ര വൈറസ് ബാധ എട്ടുപേരില്‍ കൂടി സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് അതി തീവ്ര വൈറസ് ബാധ എട്ടുപേരില്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനില്‍ പടരുന്ന ജനിതക വ്യതിയാനം വന്ന അതി തീവ്ര വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 90 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.
രോഗബാധ സ്ഥിരീകരിച്ചവരെയെല്ലാം പ്രത്യേക നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം 82 പേരില്‍ അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും അതി തീവ്ര വൈറസ് കണ്ടെത്തിയിരുന്നു.
തീവ്ര വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്. രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി.

No comments