മന്ത്രിസഭയിലെ പതിനഞ്ച് പുതുമുഖങ്ങളില്‍ ഏറ്റവും ശ്രദ്ധേയന്‍ ധനകാര്യമന്ത്രിയായ പളനിവേല്‍ ത്യാഗരാജന്‍ എന്ന പി ടി ആര്‍
ചെന്നൈ: തമിഴ്‌നാട് കണ്ടുമടുത്ത മുഖങ്ങള്‍ക്ക് പകരം ഒരുകൂട്ടം മികച്ച മന്ത്രിമാരുമായാണ് സ്റ്റാലിന്‍ മുഖ്യമന്ത്രി കസേരയിലേക്ക് കാലെടുത്ത് വച്ചത്. മന്ത്രിസഭയിലെ പതിനഞ്ച് പുതുമുഖങ്ങളില്‍ ഏറ്റവും ശ്രദ്ധേയന്‍ ധനകാര്യമന്ത്രിയായ പളനിവേല്‍ ത്യാഗരാജന്‍ എന്ന പി ടി ആര്‍ ആണ്. തിരുച്ചി എന്‍ ഐ ടിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് ടെക്നോളജിയുടെ സ്ലോന്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്‍റില്‍ നിന്ന് എം ബി എ. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി എന്നിങ്ങനെ മന്ത്രിസഭയിലെ തന്നെ ഉന്നതവിദ്യാഭ്യാസം നേടിയ വ്യക്തിയാണ് അദ്ദേഹം.
ഇന്‍വെസ്‌റ്റ്‌മെന്‍റ് ബാങ്കിംഗില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ഇദ്ദേഹത്തിന്‍റെ പ്രൊഫഷണല്‍ കരിയറിന്‍റെ തുടക്കം അമേരിക്കയിലെ ലീമാന്‍ ബ്രദേഴ്‌സില്‍ നിന്നാണ്.

No comments