അവസാന നിമിഷം സുധാകരൻ Vs കൊടിക്കുന്നിൽ പോരാട്ടം..!! ആര് നേടും..?? സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക്..
തിരുവനന്തപുരം: കെപിസിസിക്കു പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാനത്തു കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്നു. കെ.സുധാകരനെ അധ്യക്ഷനായി അംഗീകരിക്കാനാവില്ലെന്ന് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെയാണ് ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
അശോക് ചവാന് സമിതിക്ക് മുന്‍പാകെയും ഗ്രൂപ്പുകള്‍ നിലപാടറിയിച്ചെന്നാണ് വിവരം. സുധാകരനെ വെട്ടാന്‍ ദളിത് പ്രാതിനിധ്യം കെപിപിസി അധ്യക്ഷ സ്ഥാനത്ത് വേണമെന്നാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷിന് അധ്യക്ഷനാകാനുള്ള സ്വാഭാവിക അവസരം ഉണ്ടെന്നും ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു

No comments