Breaking News

കൊല്ലം വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ശൂരനാട് പൊലീസ് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കി.


 കൊല്ലം വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ശൂരനാട് പൊലീസ് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കി. തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്നാണ് വിവരം. അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് അവസാനഘട്ടത്തിലാണ്. മരിച്ച വിസ്മയയുടെയും പ്രതി കിരണ്‍കുമാറിന്‍റെയും ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നുളള മൊഴിയെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ടാം വട്ടവും കിരണിന്‍റെ സഹോദരി ഭര്‍ത്താവ് മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. കിരണിന്‍റെയും വിസ്മയയുടേയും മൊബൈല്‍ഫോണുകളില്‍ നിന്നുളള വിവരങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്.

ഫോറന്‍സിക് ഡയറക്ടര്‍ ശശികലയുടേയും വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുടെയും മൊഴികള്‍ അന്വേഷണ സംഘം രേഖപെടുത്തി.

No comments