വൻ ട്വിസ്റ്റ്..?? മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും മുഖ്യമന്ത്രിപദം പങ്കിടും..?? പുതിയ സര്‍ക്കാറുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി..
ഇക്കാര്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനോട് ചര്‍ച്ച ചെയ്തു. നരേന്ദ്ര മോദിയുമായി വൈകാതെ സംസാരിക്കുമെന്നും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവായ അത്തേവാല പറഞ്ഞു. മറാത്ത സംവരണ പ്രശ്നവും ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് മോദിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പറ്റിയ സമയമെന്ന് അദ്ദേഹം പറഞ്ഞു.

No comments