Breaking News

അഭ്യൂഹങ്ങള്‍ക്കിടെ സചിന്‍ പൈലറ്റ്​ ഡല്‍ഹിയില്‍; കോണ്‍ഗ്രസ്​ നേതൃത്വത്തെ കാണും..!! ചില കാര്യങ്ങളിൽ..

 


ന്യൂഡല്‍ഹി: ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ സചിന്‍ പൈലറ്റ്​ ഡല്‍ഹിയില്‍. കോണ്‍ഗ്രസ്​ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്​ വിവരം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടുമായി ഉടലെടു​ത്ത അഭിപ്രായഭിന്നതയില്‍ നേതൃത്വം മുന്നോട്ടുവെച്ച വാഗ്​ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ്​ കൂടിക്കാഴ്ചയെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു.


രണ്ടുദിവസം മുമ്ബ്​ ഉത്തര്‍പ്രദേശ്​ കോണ്‍ഗ്രസിന്‍റെ ന​ട്ടെല്ലായിരുന്ന ജിതിന്‍ പ്രസാദ ബി.ജെ.പിയിലേക്ക്​ ചേക്കേറിയതിന്​ പിന്നാലെയുള്ള സചിന്‍ പൈലറ്റിന്‍റെ നീക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ റെഡ്​ അലര്‍ട്ട്​ പ്രഖ്യാപിക്കാന്‍ കാരണമായിട്ടുണ്ട്​.


വെള്ളിയാഴ്​ച വൈകിട്ടാണ്​ സചിന്‍ പൈലറ്റ്​ ഡല്‍ഹിയിലെത്തിയത്​.


സചിന്‍ പൈലറ്റ്​ കോണ്‍ഗ്രസ്​ വിടുമെന്ന്​ സൂചിപ്പിച്ച്‌​ ബി.ജെ.പി നേതാവ്​ റീത്ത ബഹുഗുണ ജോഷി രംഗത്തെത്തിയിരുന്നു. സചിനുമായി സംസാരിച്ചെന്നും അദ്ദേഹം ഉടന്‍ ബി.ജെ.പിയിലെത്തുമെന്നുമായിരുന്നു റീത്തയുടെ വാദം.


എന്നാല്‍, ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി സചിന്‍ പൈലറ്റ്​ രംഗത്തെത്തിയിരുന്നു. സചിനുമായി സംസാരിച്ചെന്ന്​ റീത്ത ബഹുഗുണ ജോഷി പറഞ്ഞു. അവര്‍ സചിന്‍ ടെണ്ടുല്‍ക്കറോടായിരിക്കും സംസാരിച്ചിട്ടുണ്ടാകുക. എ​ന്നോട്​ സംസാരിക്കാനുള്ള ധൈര്യം അവര്‍ക്കില്ലെന്നും സചിന്‍ പൈലറ്റ്​ പറഞ്ഞു.


കഴിഞ്ഞവര്‍ഷം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയതോടെയാണ്​ ജിതിന്‍ പ്രസാദയും സചിന്‍ പൈലറ്റും റഡാറിനുള്ളിലായത്​. ജിതിന്‍ പ്രസാദ കൂടി പാര്‍ട്ടി വിട്ടതോടെ സചിന്‍ പൈലറ്റിലേക്കായി എല്ലാ കണ്ണുകളും. താന്‍ ഒരിക്കലും ബി.ജെ.പിയില്‍ ചേരില്ലെന്നും അവരുടെ പശു രാഷ്​ട്രീയത്തോട്​ ​േ​യാജിക്കില്ലെന്നും സചിന്‍ പൈലറ്റ്​ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ​ തന്‍റെ പങ്ക്​ ചോദിച്ചുവാങ്ങുമെന്നും പരിഷ്​കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നുമായിരുന്നു സചിന്‍റെ പ്രതികരണം.


കഴ​ിഞ്ഞവര്‍ഷം അശോക്​ ഗെഹ്​ലോട്ടുമായി കൊമ്ബുകോര്‍ത്ത സചിന്‍ പൈലറ്റ്​ കോണ്‍ഗ്രസ്​ നേതൃത്വം നല്‍കിയ വാഗ്​ദാനങ്ങളെ തുടര്‍ന്ന്​ യുദ്ധം അവസാനിപ്പിക്കുകയായിരുന്നു.

No comments