ബിജെപിക്ക് നല്‍കിയ സീറ്റുകള്‍ ഇനി ബിഎസ്‌പിയ്‌ക്ക്; പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ സഖ്യവുമായി അകാലി ദൾ..!! ഒറ്റപ്പെട്ട് ബിജെപി..
അമൃത്‌സര്‍: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ കാരണം എന്‍ഡിഎ വിട്ട് ബിജെപിയുമായുളള ബാന്ധവം ഉപേക്ഷിച്ച അകാലിദള്‍ പുതിയ സഖ്യം പ്രഖ്യാപിച്ചു. മായാവതിയുടെ ബിഎസ്‌പിയുമായാണ് അകാലി ദള്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിച്ചത്.
പഞ്ചാബിന്റെ രാഷ്‌ട്രീയത്തില്‍ ഇത് പുതിയ ദിനമാണെന്നും 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വരുന്ന മറ്റ് തിരഞ്ഞെടുപ്പുകളിലും ബിഎസ്‌പിയും അകാലി ദളും ഒരുമിച്ച് മത്സരിക്കുമെന്ന് അകാലി ദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദല്‍ അറിയിച്ചു. 2017 തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ആകെ 119 സീറ്റുകളില്‍ 97ല്‍ അകാലി ദളും 20ല്‍ ബിജെപിയുമായിരുന്നു മത്സരിച്ചിരുന്നത്.
ഈ 20 സീറ്റുകളും ബിഎസ്‌പിയ്‌ക്ക് നല്‍കും.
1996ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്‌പിയുമൊത്ത് അകാലി ദള്‍ മത്സരിച്ചിരുന്നു. അന്ന് 13 സീറ്റുകളില്‍ 11ഉം സഖ്യം ജയിച്ചു. പഞ്ചാബില്‍ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ബിഎസ്‌പിയ്‌ക്ക് സ്വാധീനമുണ്ട്. 40 ശതമാനമാണ് ഇവിടെ ദളിത് ജനസംഖ്യം. 31 ശതമാനം വോട്ടുകളാണ് ബിഎസ്‌പിക്കുളളത്.

No comments