ഷംസീര്‍ തനിക്കു ക്ലാസ് എടുക്കേണ്ടതില്ലെന്നും സതീശന്
തിരുവനന്തപുരം: ഓപ്പണ്‍ സര്‍വകലാശാലയില്‍ കോഴ്സുകള്‍ ഇനിയും ആരംഭിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അനാസ്ഥയ്ക്കെതിരേയുള്ള അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭരണകക്ഷി അംഗങ്ങളും തമ്മില്‍ തര്‍ക്കവും വാഗ്വാദവും.
അടിയന്തരപ്രമേയ നോട്ടീസില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടയില്‍ മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി സംസാരിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ മന്ത്രിയല്ലല്ലോ, ഇപ്പോള്‍ വഴങ്ങുന്നില്ല എന്ന മറുപടി നല്കി.
ഇതോടെ വി.ഡി. സതീശനെതിരേ എ.എന്‍. ഷംസീര്‍ രംഗത്തെത്തി. ഇതോടെ പ്രകോപിതനായ പ്രതിപക്ഷ നേതാവ്, സ്പീക്കറുടെ റോള്‍ ഷംസീര്‍ എടുക്കേണ്ടതില്ലെന്നു പറഞ്ഞു. ഇതോടെ വീണ്ടും ഷംസീര്‍ പ്രകോപിതനായപ്പോള്‍, ഷംസീര്‍ തനിക്കു ക്ലാസ് എടുക്കേണ്ടതില്ലെന്നും സതീശന് പറഞ്ഞു. സഭ നിയന്ത്രിക്കേണ്ടതു ഷംസീറാണോ അതോ സ്പീക്കറാണോ എന്നും ചോദിച്ചു.

No comments