Breaking News

കെ സുധാകരന്‍റെ കെ പി സി സി അദ്ധ്യക്ഷ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായതില്‍ ജാഗ്രത കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

 


തിരുവനന്തപുരം: കെ സുധാകരന്‍റെ കെ പി സി സി അദ്ധ്യക്ഷ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായതില്‍ ജാഗ്രത കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജാഗ്രത കുറവണ്ടായി എന്നാണ് വ്യക്തിപരമായ അഭിപ്രായം. കെ പി സി സി ആസ്ഥാനത്തിന്‍റെ ഗേറ്റ് വരെ അടച്ചിട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ സുധാകരന്‍ സ്ഥാനമേല്‍ക്കുന്നത് കാണാന്‍ ആളുകള്‍ക്ക് ആവേശമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

പി കെ കുഞ്ഞനന്തന്‍റെ ശവസംസ്‌കാര ചടങ്ങില്‍ മൂവായിരത്തോളം ആളുകള്‍ പങ്കെടുത്തു. എന്നിട്ട് കേസെടുത്തോയെന്ന് സതീശന്‍ ചോദിച്ചു. ഏകപക്ഷീയമായ കേസെടുക്കല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് കേസെടുക്കുന്നതിന് എതിരല്ല.

No comments