Breaking News

സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങില്‍ മൂവായിരത്തോളം ആളുകള്‍ പങ്കെടുത്തിട്ട് ആര്‍ക്കെല്ലാം എതിരേ കേസെടുത്തെന്ന് ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

 


തിരുവനന്തപുരം: സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങില്‍ മൂവായിരത്തോളം ആളുകള്‍ പങ്കെടുത്തിട്ട് ആര്‍ക്കെല്ലാം എതിരേ കേസെടുത്തെന്ന് ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് കേസെടുക്കുന്നതിന് എതിരല്ല. പക്ഷേ, എല്ലായിടത്തും ഒരുപോലെ വേണമെന്നും പറഞ്ഞു. കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടിയതില്‍ കേസെടുത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനവുമായി എത്തിയത്.

ചടങ്ങില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച പ്രതിപക്ഷ നേതാവ് പ​ക്ഷേ സിപിഎം നേരത്തേ കോവിഡ് മാനദണ്ഡം കാറ്റില്‍ പറത്തി നടത്തിയ പരിപാടികള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരി​ന്റെ നീക്കത്തിന് ഉരുളയ്ക്ക് ഉപ്പേരി കൊടുത്തത്.

No comments