Breaking News

സു​ധാ​ക​ര​ന്‍, പി​ണ​റാ​യി​ക്കൊ​രു എ​തി​രാ​ളി; ക​ണ്ട​റി​യേ​ണ്ട പൂ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി.. സുധാകരനെ..

 


തി​രു​വ​ന​ന്ത​പു​രം: "ക​ണ്ട​റി​യാ​ന്‍ പോ​കു​ന്ന പൂ​ര​മ​ല്ലേ, എ​ന്തി​നാ​ണ് അ​തേ​ക്കു​റി​ച്ച്‌ ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്'. കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ കെ. ​സു​ധാ​ക​ര​ന്‍ പി​ണ​റാ​യി​ക്കൊ​ത്തെ എ​തി​രാ​ളി എ​ന്ന പ്ര​ചാ​ര​ണ​ത്തേ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ.


കോ​ണ്‍​ഗ്ര​സി​ന്‍റെ ഗു​ണ​ത്തി​നാ​ണ​ല്ലോ അ​വ​ര്‍ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ നി​യ​മി​ച്ച​ത്. അ​തു കോ​ണ്‍​ഗ്ര​സി​നു ഗു​ണ​പ്പെ​ടു​മെ​ന്നു ക​രു​തു​ന്നു​ണ്ടോ എ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക​ല്ലേ അ​തു പ​റ​യാ​ന്‍ ക​ഴി​യു​ക​യെ​ന്നു മു​ഖ്യ​മ​ന്ത്രി തി​രി​ച്ചു ചോ​ദി​ച്ചു.


താ​ന്‍ എ​തി​ര്‍​പ​ക്ഷ​ത്തു നി​ല്‍​ക്കു​ന്ന​യാ​ളാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

No comments