Breaking News

കോൺഗ്രസ്സ് ഇല്ലാതെ ബിജെപിയെ നേരിടുന്നത് തമാരക്ക് വളം ഇട്ട് നനക്കുന്നത് പോലെ..!! ഒടുവിൽ മാനസാന്തരം സംഭവിച്ച് മുൻ കോൺഗ്രസ് നേതാവ്..


 ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ഭാവിയില്‍ ഒരു ബദല്‍ സഖ്യം രൂപീകരിക്കണമെങ്കില്‍ കോണ്‍​ഗ്രസിനെ ചേര്‍ത്തുനിര്‍ത്തേണ്ടത്​ അനിവാര്യമാണെന്ന്​ എന്‍.സി.പി നേതാവ്​ ശരദ്​ പവാര്‍. പവാറി​െന്‍റ നേതൃത്വത്തില്‍ നടത്തിയ എട്ടു പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ യോഗത്തില്‍ കോണ്‍ഗ്രസ്​ പ്രതിനിധികളാരും പ​െങ്കടുത്തിരുന്നില്ല.


ഏതെങ്കിലും ദേശീയ സഖ്യം രൂപീകരിക്കുകയെന്നതല്ല യോഗത്തി​െന്‍റ ലക്ഷ്യം. അത്തരത്തിലൊരു സഖ്യം ഉയര്‍ന്നുവന്നാല്‍ അതി​െന്‍റ നേതൃത്വം ഒറ്റക്കെട്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'സഖ്യത്തി​െന്‍റ കാര്യം യോഗത്തില്‍ ചര്‍ച്ചയായിട്ടില്ല.എന്നിരുന്നാലും എ​െന്‍റ കാഴ്​ചപ്പാടില്‍ എന്തെങ്കിലും ഒരു ബദല്‍ സഖ്യം രൂപീകരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസി​നെ ആവശ്യമായിവരും. നേരത്തേ, നടത്തിയ യോഗത്തിലും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു' -പവാര്‍ പറഞ്ഞു.


കര്‍ഷകരുടെ പ്ര​ക്ഷോഭത്തെ എങ്ങനെ പിന്തുണക്കുമെന്നതാണ്​ ചൊവ്വാഴ്​ച ഡല്‍ഹിയി​ല്‍ ചേര്‍ന്ന യോഗത്തി​െന്‍റ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


'നിലവില്‍, ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ്​. പ്രക്ഷോഭം അരാഷ്​ട്രീയമാണ്​, എങ്കിലും അത്​ കാര്‍ഷിക മേഖലയുമായി ബന്ധ​പ്പെട്ടതാണെന്ന്​ കരുതി, നമുക്ക്​ അവരെ പിന്തുണക്കാന്‍ കഴിയും. പാര്‍ലമെന്‍റില്‍ പ്രശ്​നങ്ങള്‍ ഉന്നയിച്ചും കേന്ദ്രത്തിന്​ നിര്‍ദേശം നല്‍കിയും കര്‍ഷകരെ എങ്ങനെ സഹായിക്കാമെന്ന്​ ചര്‍ച്ച ചെയ്യുകയായിരുന്നു ലക്ഷ്യം -പവാര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട്​ ചെയ്​തു.


ധവളപത്രം പുറത്തിറക്കി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രത്തിന്​ മുന്നില്‍ അവതരിപ്പിക്കാനാണ്​ ഉദ്ദേശമെന്നും മുന്‍ കേന്ദ്രമ​ന്ത്രി കൂടിയായ പവാര്‍ പറഞ്ഞു.

No comments