വി.ടി ബല്‍റാമിന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തൃത്താല പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് മണ്ഡലത്തിലെ മുന്‍ എം.എല്‍.എ വി.ടി ബല്‍റാമിന് ക്ഷണമില്ല
തൃത്താല : വി.ടി ബല്‍റാമിന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തൃത്താല പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് മണ്ഡലത്തിലെ മുന്‍ എം.എല്‍.എ വി.ടി ബല്‍റാമിന് ക്ഷണമില്ല. എം.ബി രാജേഷ് തൃത്താല എം.എല്‍.എ ആയ ശേഷം മണ്ഡലത്തില്‍ ആദ്യമായി നടത്തുന്ന സര്‍ക്കാര്‍ പരിപാടി ഇത്തരത്തില്‍ നടത്തുന്നത് യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാത്ത അല്‍പ്പത്തരമാണെന്ന് യു.ഡി.എഫ് വിമര്‍ശിച്ചു.
ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാത്തതില്‍ തനിക്ക് യാതൊരു പരാതിയുമില്ല എന്ന് വി ടി ബല്‍റാം പറഞ്ഞു. സിപിഎമ്മും എം ബി രാജേഷും തെരഞ്ഞെടുപ്പ് കാലത്ത് കൊട്ടിഘോഷിച്ച മാന്യതയുടെ രാഷ്ട്രീയത്തിന്‍്റെ യഥാര്‍ത്ഥ മുഖം നേരത്തെ അറിയാവുന്നത് കൊണ്ട് ഇക്കാര്യങ്ങളൊന്നും ഒട്ടും അപ്രതീക്ഷിതവുമല്ല.

No comments