Breaking News

ഈ ദുരന്തമാണ് കോണ്‍ഗ്രസ് ഇപ്പോൾ അനുഭവിക്കുന്നത്..!! തുറന്നടിച്ച് കെ മുരളീധരന്‍..

 


ഗ്രൂപ്പിന്റെ പേരില്‍ വീതംവെയ്പ്പ് നടത്തി അനര്‍ഹരെ പ്രവേശിപ്പിച്ചതിന്റെ ഫലമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന വിമര്‍ശനവുമായി വി മുരളീധരന്‍. ഗ്രൂപ്പിന്റെ പേരിലുള്ള വീതം വെപ്പും പ്രവര്‍ത്തന ശൈലിയുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് മുരളീധരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്നും താന്‍ ആ സ്ഥാനത്തേക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.


കോണ്‍ഗ്രസിന് ഇപ്പോള്‍ അണികളില്ല നേതാക്കന്മാര്‍ മാത്രമേയുള്ളൂവെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാന്‍ ഇനിയും മൂന്ന് വര്‍ഷം സമയമുണ്ട്്. പക്ഷേ ഇപ്പോള്‍ മുതല്‍ അണികളെ ഉണ്ടാക്കിത്തുടങ്ങണം. പാര്‍ട്ട് ടൈം ഭാരവാഹികളാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ശാപം. പുതിയ അധ്യക്ഷന്‍ വരുന്നതോടെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


ഏത് ഗ്രൂപ്പില്‍ നിന്ന് വന്നവരായാലും നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നവരായിരിക്കണമെന്ന് മുരളീധരന്‍ ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ട് ടൈമായി മാത്രം പാര്‍ട്ടി കാര്യങ്ങള്‍ നോക്കുന്ന നേതാക്കളുടെ കൂട്ടം എന്നത് ശരിയായ രീതിയല്ല. മുഴുവന്‍ സമയവും പാര്‍ട്ടിക്കുവേണ്ടി മാറ്റിവെക്കാന്‍ തയ്യാറുള്ളവര്‍ മാത്രം പാര്‍ട്ടി ഭാരവാഹകളായി ഇരുന്നാല്‍ മതി. കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് പരാജയത്തെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments