‘ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ ശ്രമം’; ചിലര്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പരാതി; കോണ്‍ഗ്രസിനുള്ളിൽ..
കോണ്‍ഗ്രസിനുള്ളിലെ പ്രബലമായ ഗ്രൂപ്പുകളെ ഇല്ലാതാക്കാനായി പാര്‍ട്ടിക്കുള്ളിലെ ചിലര്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നതായി ഗ്രൂപ്പ് നേതാക്കള്‍ക്ക് പരാതി. ഹൈക്കമാന്‍ഡിനെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ തുനിയുന്നതായും ഗ്രൂപ്പ് നേതാക്കള്‍ പരാതിപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പല ഗ്രൂപ്പുനേതാക്കള്‍ക്കുമെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടന്നു. ഗ്രൂപ്പിനൊപ്പം നിന്ന ചിലര്‍ പോലും ഈ തെറ്റിദ്ധാരണയില്‍ വീണുപോയതായി ഗ്രൂപ്പ് നേതാക്കള്‍ കുറ്റപ്പെടുത്തി.
അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് വിഡി സതീശനും കെ സുധാകരനും കെസി വേണുഗോപാലും ദിവസങ്ങളോളം നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതെന്നാണ് പ്രബല ഗ്രൂപ്പുകള്‍ പറയുന്നത്. അതേ മാതൃകയില്‍ത്തന്നെ ഇപ്പോള്‍ കെപിസിസി അധ്യക്ഷനേയും തീരുമാനിക്കാന്‍ പോകുകയാണെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നത്. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായാല്‍ ഗ്രൂപ്പുകള്‍ ഒരുവശത്തും ഗ്രൂപ്പിന് പുറത്തുള്ളവര്‍ മറുവശത്തുമാകാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ഗ്രൂപ്പിന്റെ പേരില്‍ വീതംവെയ്പ്പ് നടത്തി അനര്‍ഹരെ പ്രവേശിപ്പിച്ചതിന്റെ ഫലമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന വിമര്‍ശനവുമായി വി മുരളീധരന്‍ രംഗത്തെത്തി. ഗ്രൂപ്പിന്റെ പേരിലുള്ള വീതം വെപ്പും പ്രവര്‍ത്തന ശൈലിയുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് മുരളീധരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്നും താന്‍ ആ സ്ഥാനത്തേക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
കോണ്‍ഗ്രസിന് ഇപ്പോള്‍ അണികളില്ല നേതാക്കന്മാര്‍ മാത്രമേയുള്ളൂവെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാന്‍ ഇനിയും മൂന്ന് വര്‍ഷം സമയമുണ്ട്്. പക്ഷേ ഇപ്പോള്‍ മുതല്‍ അണികളെ ഉണ്ടാക്കിത്തുടങ്ങണം. പാര്‍ട്ട് ടൈം ഭാരവാഹികളാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ശാപം. പുതിയ അധ്യക്ഷന്‍ വരുന്നതോടെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഏത് ഗ്രൂപ്പില്‍ നിന്ന് വന്നവരായാലും നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നവരായിരിക്കണമെന്ന് മുരളീധരന്‍ ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ട് ടൈമായി മാത്രം പാര്‍ട്ടി കാര്യങ്ങള്‍ നോക്കുന്ന നേതാക്കളുടെ കൂട്ടം എന്നത് ശരിയായ രീതിയല്ല. മുഴുവന്‍ സമയവും പാര്‍ട്ടിക്കുവേണ്ടി മാറ്റിവെക്കാന്‍ തയ്യാറുള്ളവര്‍ മാത്രം പാര്‍ട്ടി ഭാരവാഹകളായി ഇരുന്നാല്‍ മതി. കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് പരാജയത്തെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments