Breaking News

പറയാനുള്ളത് കൃത്യമായി പറഞ്ഞ് ഇരുപതു മിനിറ്റ് വാര്‍ത്താ സമ്മേളനം..!! കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കാനുള്ള ശ്രമം വാര്‍ത്താ സമ്മേളനത്തില്‍ തന്നെ തുടങ്ങി കെ സുധാകരന്‍.. തന്റെ മുന്‍ഗാമികളെ പോലെയല്ല താനെന്ന് വ്യക്തമായി പറഞ്ഞ് സുധാകരന്‍.. ആവേഷത്തിലും കല്ലുകടിയായി മുരളി.

 


തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ സംവീധാനത്തിലേക്ക് ഉയര്‍ത്താന്‍ കെപിസിസി അധ്യക്ഷന്റെ നീക്കം. ഇന്നു വാര്‍ത്താസമ്മേളനത്തിലടക്കം പ്രകടമായത് അതായിരുന്നു. അളന്നു തൂക്കിയുള്ള വാക്കുകള്‍, വാക്കുകളിലെ വ്യക്തത ഇതൊക്കെയായിരുന്നു സുധാകരന്റെ വാര്‍ത്താസമ്മേളനം.


സാധാരണ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ വാര്‍ത്താസമ്മേളനം തുടങ്ങിക്കഴിഞ്ഞാല്‍ മാധ്യമ പ്രവര്‍ത്തകര്‍ നയിക്കുന്നതനുസരിച്ച്‌ പോകുകയായിരുന്നു പതിവ്. എഴുതി തയ്യാറാക്കിയ പ്രസ്താവന കഴിഞ്ഞാല്‍ തങ്ങള്‍ക്കു ആവശ്യമുള്ളതു ചോദിച്ച്‌ ആദ്യം പറഞ്ഞ കാര്യങ്ങളുടെ മുഴുവന്‍ പ്രാധാന്യവും കളയുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതായിരുന്നു പതിവ്.


എന്നാല്‍ ഈ പതിവിനാണ് ആദ്യ വാര്‍ത്താസമ്മേളനത്തില്‍ തന്നെ സുധാകരന്‍ അവസാനിപ്പിച്ചത്. കെപിസിസി അധ്യക്ഷന് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞാല്‍ കാര്യ പ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി. അതില്‍ തന്നെ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല എന്നു ഉറപ്പിച്ചാണ് മറുപടി നല്‍കുന്നത്.


ചോദ്യങ്ങള്‍ വായില്‍ കുരുക്കി മറുപടി പറയിപ്പിക്കാനുള്ള നീക്കവും പൊളിക്കാന്‍ സുധാകരന് കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകരെയല്ല പേടിക്കേണ്ടതെന്ന് തന്റെ സഹപ്രവര്‍ത്തകരെ കൂടി സുധാകരന്‍ പഠിപ്പിക്കണം.


വിവാദങ്ങളുണ്ടാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ തയ്യാറല്ല എന്ന സന്ദേശം തന്നെ അദ്ദേഹം നല്‍കി. ഇതോടെ വിവാദ ചോദ്യങ്ങളുടെ മുനയുമൊടിഞ്ഞു. കെ മുരളീധരനുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ കെ സുധാകരന്‍ നേരിട്ട ശൈലി തന്നെ പ്രശംസനീയമായിരുന്നു.


വളരെ നാളുകള്‍ക്ക് ശേഷമാകും ഒരു കെപിസിസി അധ്യക്ഷന്റെ ഇത്ര അളന്നു തൂക്കിയുള്ള പത്രസമ്മേളനം. 7.16ന് വാര്‍ത്താ സമ്മേളനം തുടങ്ങി 7.36ന് അവസാനിപ്പിച്ചപ്പോള്‍ തന്നെ ഒരു കാര്യം വ്യക്തം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാറ്റം വന്നു തുടങ്ങി…

No comments