ഭുവനേശ്വര്‍ കുമാറാന്റേയും ദീപക് ചാഹറിന്റെ പ്രകടനവും മികച്ച ബോളിങ് മികവില്‍ ഒന്നാം ട്വന്റി20യില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം
കൊളംബോ: ഭുവനേശ്വര്‍ കുമാറാന്റേയും ദീപക് ചാഹറിന്റെ പ്രകടനവും മികച്ച ബോളിങ് മികവില്‍ ഒന്നാം ട്വന്റി20യില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 38 റണ്‍സിന് ഇന്ത്യ ജയിച്ചു. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 164 റണ്‍സ്. ശ്രീലങ്കയുടെ മറുപടി 18.3 ഓവറില്‍ 126 റണ്‍സില്‍ അവസാനിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
3.3 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറാണ് കളിയിലെ കേമന്‍.
ശ്രീലങ്കന്‍ നിരയില്‍ അടിച്ചു തകര്‍ക്കുകയായിരുന്ന ചാരിത് അസലങ്കയെയും (26 പന്തില്‍ 44) തൊട്ടുപിന്നാലെ വാനിന്ദു ഹസരംഗയേയും(0) ഒരേ ഓവറില്‍ പുറത്താക്കിയ ദീപക് ചാഹറിര്‍ വിജയം അനായാസമാക്കി.

No comments