മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങി ഗെലോട്ട്; ജയ്പുരില്‍ എത്താന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം.. പൈലറ്റ് ഇല്ലാതെ കെസി വേണുഗോപാൽ - ഗേലോട്ട് ചർച്ച..
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മന്ത്രിസഭാവികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കന് എന്നിവര്‍ പാര്‍ട്ടി എംഎല്‍എമാരുമായും രാജസ്ഥാന് പിസിസി ഭാരവാഹികളുമായി ചര്‍ച്ച നടത്തി.
വരുന്ന ബുധനാഴ്ച മന്ത്രിസഭാ വികസനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്ന് ജയ്പുരില്‍ എത്താന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്കി. വേണുഗോപാലും അജയ് മാക്കനും ഞായറാഴ്ച ഡല്‍ഹിയിലേക്ക് മടങ്ങും മുന്‍പ് മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തും.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഞായറാഴ്ച വിളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ യോഗത്തിലേക്ക് വിളിച്ചിരുന്നില്ല. മുന്‍കൂട്ടിയുള്ള യോഗമായിരുന്നില്ലെന്നും അതിനാലാണ് പൈലറ്റിനെ ക്ഷണിക്കാതിരുന്നതെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് പറഞ്ഞു.
മന്ത്രിസഭാവികസനം വൈകുന്നതില്‍ സച്ചിന് പൈലറ്റ് ക്യാമ്ബ് അസ്വസ്ഥരാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വേണുഗോപാല്‍ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച വേണുഗോപാലും മാക്കനും ഗലോട്ടിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും പാര്‍ട്ടി ഹൈക്കമാന്‍ഡിനും വിട്ടുകൊടുക്കുന്നതായി മാരത്തോണ്‍ യോഗത്തില്‍ ഗെലോട്ട് പറഞ്ഞു.

No comments