ഇന്ന് രാത്രിയോ, നാളെയോ ആ തീരുമാനം ഉണ്ടായേക്കുമെന്ന് യെഡിയൂരപ്പ..!! ''രാജിയില്‍'' സസ്‌പെന്‍സ്..!!
ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുമെന്നുള്ള അഭ്യൂഹം ശക്തമാകുന്നതിനിടെ സസ്‌പെന്‍സ് നീട്ടി ബി.എസ് യെഡിയൂരപ്പ. ബിജെപി ദേശീയ നേതൃത്വത്തിന്റെ സന്ദേശം ലഭിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നായിരുന്നു യെഡിയൂരപ്പയുടെ പ്രതികരണം. കൂടുതലായൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല, ബെംഗളൂരുവില്‍ എത്തുമ്ബോള്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരും അദേഹം പറഞ്ഞു.
ശെഹക്കമാന്‍ഡിന്‍ നിന്നുള്ള സന്ദേശങ്ങള്‍ വൈകിട്ടോടെ ലഭിച്ചേക്കുമെന്നും അതിന് ശേഷം എല്ലാവരെയും കാര്യങ്ങള്‍ അറിയിക്കാമെന്നും അദേഹം പറഞ്ഞു. തുടര്‍ന്ന് ഇന്ന് രാത്രിയോ നാളെ രാവിലെയോ ദേശീയ നേതൃത്വത്തില്‍ നിന്നുള്ള സന്ദേശം എത്തുമെന്നും യെഡിയൂരപ്പ കൂട്ടിച്ചേര്‍ത്തു.
78 കാരനായ യെഡിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തന്നോട് നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം അദേഹം പ്രതികരിച്ചു.

No comments