Breaking News

'2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ പവാര്‍ നയിക്കട്ടെ' : സഞ്ജയ് റാവത്ത്..!! മോദിക്ക് ഒത്ത എതിരാളി..

 


മുംബൈ: കൃത്യമായ ഒരു മുഖം പോലുമില്ലാത്തതിനാല്‍ നിലവിലെ സാഹചര്യത്തില്‍ 2024ല്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്​​ നേരിയ സാധ്യത മാത്രമാണ്​ ഉള്ളതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ഒത്ത എതിരാളി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാറാണെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​.


'ശക്​തമായ ഒരു മുഖമില്ലാതെ 2024 പൊതുതെരഞ്ഞെടുപ്പില്‍ മോദിയെ പരാജയപ്പെടുത്താനാകില്ല. മോദിക്കെതിരെ മുന്നില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിനൊരു നേതാവില്ല. എല്ലാ പാര്‍ട്ടികളും കൂടി തെരഞ്ഞെടുപ്പില്‍ ശക്​തമായ പോരാട്ടം നയിക്കാന്‍ ഒരു നേതാവിനെ കണ്ടെത്തണം' -സഞ്​ജയ്​ റാവത്ത്​ പറഞ്ഞു.


മുതിര്‍ന്ന നേതാവെന്ന നിലയില്‍ ശരദ്​ പവാറായിരിക്കും 2024ല്‍ പ്രതിപക്ഷത്തിന്‍റെ മുഖമെന്ന്​ ശിവസേന എം.പി കുട്ടിച്ചേര്‍ത്തു.


ഐക്യപ്രതിപക്ഷത്തിന്‍റെ മുഖമായി ഇതാദ്യമായിട്ടല്ല റാവത്ത്​ പവാറിന്‍റെ പേര്​ നാമനിര്‍ദേശം ​െചയ്യുന്നത്​.


'പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താന്‍ ശരദ്​ പവാറിനെ പോലെ ഒരാള്‍ യു.പി.എ അധ്യക്ഷനായി വരണം. അദ്ദേഹത്തിന്‍റെ നേതൃത്വം എല്ലാവര്‍ക്കും സ്വീകാര്യമാണ്​' -സഞ്​ജയ്​ റാവത്ത്​ പറഞ്ഞു.


2019ല്‍ നിയമസഭ തെരഞ്ഞെടുപ്പ്​ കഴിഞ്ഞതിന്​ പിന്നാലെ ബി.ജെ.പിയുമായി ഇടഞ്ഞ്​ നിന്ന ശിവസേനയെ കൂട്ട്​പിടിച്ച്‌​ സര്‍ക്കാര്‍ രൂപീകരിച്ച പവാറിന്‍റെ തന്ത്രം വിജയം കണ്ടിരുന്നു. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ്​ സഖ്യമായ മഹാ വികാസ്​ അഖാഡിയാണ്​ നിലവില്‍ മഹാരാഷ്​ട്ര ഭരിക്കുന്നത്​.

No comments