Breaking News

ദുല്‍ഹിജ്ജ് മാസപ്പിറവി കാണാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നു ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി (12-7-2021) തിങ്കള്‍ ദുല്‍ഹിജ്ജ് ഒന്ന്

 


കോഴിക്കോട്: ഇന്നലെ (10-7-2021ശനി) ദുല്‍ഹിജ്ജ് മാസപ്പിറവി കാണാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നു ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി (12-7-2021) തിങ്കള്‍ ദുല്‍ഹിജ്ജ് ഒന്ന് ആയും ഇതാടിസ്ഥാനത്തില്‍ കേരളത്തില്‍ വലിയപെരുന്നാള്‍ (21-7-2021 ബുധന്‍) ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്‍റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്.

No comments