Breaking News

കായിക ​പ്രേമികള്‍ പ്രത്യേകിച്ച്‌​ അര്‍ജന്‍റീന-ബ്രസീല്‍ ആരാധകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ദിവസമാണ് 2021​ ജൂലൈ 10.

 


ബ്രസീലിയ: കായിക ​പ്രേമികള്‍ പ്രത്യേകിച്ച്‌​ അര്‍ജന്‍റീന-ബ്രസീല്‍ ആരാധകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ദിവസമാണ് 2021​ ജൂലൈ 10. മറക്കാനയില്‍ ബ്രസീലിനെ തകര്‍ത്ത്​ അര്‍ജന്‍റീന പതിറ്റാണ്ടുകള്‍ക്ക്​ ശേഷം ഒരു മേജര്‍ കിരീടം സ്വന്തമാക്കിയ ദിവസമായിരുന്നു ശനിയാഴ്ച.

സമകാലീന ഫുട്​ബാളിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരെന്ന ചോദ്യത്തിന്​ ബാഴ്​സ താരത്തിന്‍റെ കുറവായി പലരും രേഖപ്പെടുത്തിയ ആ അന്താരാഷ്​ട്ര കിരീടവും ഒടുവില്‍ മെസ്സി എത്തിപ്പിടിച്ചു. അവിചാരിതമെന്ന്​ പറയ​​െട്ട, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്‍റെ ആദ്യത്തെ സീനിയര്‍ അന്താരാഷ്​ട്ര കിരീടം സ്വന്തമാക്കിയ ദിവസവും ജൂലൈ 10 നായിരുന്നു.

2016 യൂറോ കപ്പിലായിരുന്നു അത്​.

No comments