Breaking News

കോണ്‍ഗ്രസില്‍ പുന:സംഘടന : ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റിയേക്കും ; ശശി തരൂരിനും സാധ്യത..!! മോദിയുമായി നേരിട്ട് ഏറ്റുമുട്ടാൻ..

 


ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി ശശിതരൂരിനെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ശശി തരൂരിനൊപ്പം മനീഷ് തിവാരിയെയും സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ബംഗാളില്‍ മമത ബാനര്‍ജിയുമായി സഹകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അധിര്‍ ചൗധരിയെ മാറ്റുന്നത്. പുതിയ പുന: സംഘടനയില്‍ സച്ചിന്‍ പൈലറ്റ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടിയേക്കും.


നേരത്തേ കോണ്‍ഗ്രസില്‍ പുന: സംഘടന വേണമെന്ന് ആവശ്യപ്പെട്ട നേതാക്കളുടെ പട്ടികയിലുള്ളയാളാണ് ശശിതരൂര്‍.


പുന: സംഘടനയില്‍ അദ്ധ്യക്ഷ സ്ഥാനത്തിന് മാറ്റമുണ്ടാകില്ലെന്നും അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ രാഹുല്‍ വിസമ്മതിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നിലേറെ വൈസ് പ്രസിഡണ്ടുമാരെ നിയോഗിക്കുമെന്നാണ് സൂചന. ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്ന പുനഃസംഘടനാണ് അണിയറയിലുള്ളത്. നേതൃമാറ്റം സംഭവിച്ചേക്കാമെങ്കിലും ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാത്ത രീതിയിലാകും കാര്യങ്ങള്‍.


വര്‍ക്കിങ് പ്രസിഡണ്ട് തസ്തികയെ കുറിച്ചും ആലോചനയുണ്ട്. അതിനിടെയാണ് ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുന്നത്. പക്ഷേ ഇത് ബംഗാളില്‍ മമതാബാനര്‍ജിയുമായി സഹകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റമെന്നും സൂചനയുണ്ട്. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമീരന്ദര്‍ സിങ്ങിനെതിരെ നവ്‌ജ്യോത് സിങ് സിദ്ദുവും രാജസ്ഥാനില്‍ അശോക് ഗെലോട്ടിനെതിരെ സച്ചിന്‍ പൈലറ്റും രംഗത്തെത്തിയ പശ്ചാത്തലം കൂടി പരിശോധിച്ചാകും നേതൃതലത്തില്‍ മാറ്റങ്ങള്‍ വരിക. പുനഃസംഘടന വേണമെന്നത് പാര്‍ട്ടിക്കുള്ളിലെ ദീര്‍ഘകാല ആവശ്യമാണ്.

No comments