മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഇ ഡി കുരുക്ക് ; അജിത് പവാറിന്റെ 65.75 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.. ബിജെപിയുമായി..
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും ഭാര്യയുടെയും സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 65.75 കോടി രൂപ വിലമതിക്കുന്ന ഭൂമി, കെട്ടിടങ്ങള്‍ എന്നിവയടങ്ങുന്ന സ്വത്താണ് കണ്ടുകെട്ടിയത്.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി (എംഎസ്സി) ബന്ധപ്പെട്ട 25,000 കോടി രൂപയുടെ കുംഭകോണ കേസിലാണ് നടപടി. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് 2019 സെപ്റ്റംബറിലാണ് എന്‍സിപി മേധാവി ശരദ് പവാറിനും അജിത് പവാറിനുമെതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
പവാര്‍ കുടുംബത്തിനു ബന്ധമുള്ളതടക്കം നഷ്ടത്തിലായ ഒട്ടേറെ പഞ്ചസാര സഹകരണ സംഘങ്ങള്‍ക്കു വന്‍തോതില്‍ വഴിവിട്ടു വായ്പ അനുവദിച്ചെന്നാണു കേസ്. അക്കാലത്ത് അജിത് പവാര്‍ ബാങ്കിന്റെ ബോര്‍ഡ് അംഗങ്ങളിലൊരാളായിരുന്നു.

No comments