Breaking News

കേന്ദ്ര മന്ത്രിസഭ പുനസംഘട ഏറെ നാളായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 


ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭ പുനസംഘട ഏറെ നാളായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടീം മോദിയുടെ വിപുലീകരണം കൊവിഡും, വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും കാരണം നീണ്ടു പോവുകയായിരുന്നു. എന്നാല്‍ പുനസംഘടന ഇനിയും നീളില്ലെന്നും, പുതിയ മന്ത്രിമാരുടെ പേരു വിവരങ്ങള്‍ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയുന്നു. പുതിയ മന്ത്രിസഭയില്‍ 81 മന്ത്രിമാരുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് വൈകിട്ടോടെ മോദി സര്‍ക്കാര്‍ വിപുലീകരണത്തെ കുറിച്ച്‌ ധാരണയായേക്കും. നിലവില്‍ 53 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. ഇതില്‍ മിക്ക മന്ത്രിമാര്‍ക്കും ഒന്നിലധികം വകുപ്പുകളുടെ ചുമതലയുണ്ട്. ഈ വകുപ്പുകളില്‍ പുതിയ മുഖങ്ങള്‍ കൊണ്ടുവരാനാണ് ബി ജെ പി ശ്രമിക്കുന്നത്.

No comments