കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയ കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങിയപ്പോള്‍ ആദ്യദിനം മെട്രോയെ ആശ്രയിച്ചത് ആറായിരത്തിലധികം യാത്രക്കാര്‍
കൊച്ചി : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയ കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങിയപ്പോള്‍ ആദ്യദിനം മെട്രോയെ ആശ്രയിച്ചത് ആറായിരത്തിലധികം യാത്രക്കാര്‍. കൃത്യമായ കൊവിഡ്‌പ്രോട്ടോക്കോള്‍ പാലിച്ചാണ് മെട്രോ സര്‍വീസ് പുനരാരംഭിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോണ്‍ടാക്‌ട്ലെസ് ടിക്കറ്റ് സംവിധാനമാണ് നിലവില്‍ മെട്രോ ഉപയോഗിക്കുന്നത്. യാത്രയ്ക്ക് കൊച്ചി മെട്രോ വണ്‍ കാര്‍ഡ്, കൊച്ചി വണ്‍ ആപ്പ് എന്നീ സൗകര്യങ്ങളാണ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്. ലോക്ഡൗണിനു ശേഷമുള്ള ആദ്യ ദിനം തന്നെ യാത്രയ്ക്ക് കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ ശതമാനം വര്‍ധിച്ചിട്ടുണ്ട്.
കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കൊച്ചി വണ്‍ ആപ്പിന്റെ ഉപയോഗം യാത്രക്കാര്‍ക്ക് സമ്ബര്‍ക്കമില്ലാത്ത യാത്രയ്ക്ക് സൗകര്യമൊരുക്കി.

No comments