Breaking News

വമ്ബന്‍ പാര്‍ട്ടികള്‍ എസ്​.പിയെ അവഗണിക്കുന്നു ; ചെറുപാര്‍ട്ടികളുമായി സഖ്യമെന്ന് മായാവതി

 


ന്യൂഡല്‍ഹി: 2022 ലെ യുപി ​തെരഞ്ഞെടുപ്പ്​ പശ്‌ചാത്തലത്തില്‍ സമാജ്​വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ പ്രതികരണങ്ങളുമായി ബഹുജന്‍ സമാജ്​വാദി പാര്‍ട്ടി നേതാവ്​ മായാവതി. സമാജ്​വാദി പാര്‍ട്ടി നേതാവിനും അഖിലേഷ്​ യാദവിനും എതിരെയായിരുന്നു മായാവതിയുടെ രൂക്ഷ വിമര്‍ശനം


ചെറുരാഷ്​ട്രീയ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത്​ തെര​ഞ്ഞെടുപ്പിനെ നേരിടുമെന്ന അഖിലേഷ്​ യാദവിന്റെ പ്രസ്​താവനക്കെതിരെ ​മായാവതി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു​. സംസ്​ഥാനത്തെ വലിയ പാര്‍ട്ടികളെല്ലാം എസ്​.പിയോട്​ അകലം പാലിക്കാനാണ്​ ശ്രമിക്കുന്നതെന്നും അതിന്​ കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയും ദലിത്​ വിരുദ്ധ ചിന്തകളാണെന്നും മായാവതി ആരോപിച്ചു .


സമാജ്​വാദി പാര്‍ട്ടി ഇപ്പോള്‍ നിസ്സഹായരാണെന്നും അതിനാലാണ്​ ചെറുപാര്‍ട്ടി​കളെ ഒപ്പം ചേര്‍ത്ത്​ മത്സരത്തെ നേരിടാന്‍ തയ്യാറെടുപ്പ് നടത്തുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ട്വീറ്റുകളിലൂടെയായിരുന്നു മായാവതിയുടെ ഹാസ്യരൂപേണയുള്ള വിമര്‍ശനം .


‘സമാജ്​വാദി പാര്‍ട്ടിയുടെ സ്വാര്‍ഥവും ഇടുങ്ങിയതും ദലിത്​ വിരുദ്ധമായ ചിന്തയുടെയും പ്രവര്‍ത്തനരീതിയുടെയും കയ്​പേറിയ അനുഭവങ്ങള്‍ കാരണം എല്ലാ വലിയ പാര്‍ട്ടികളും അവരില്‍നിന്ന്​ വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ചെറുപാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ട്​ തെരഞ്ഞെടുപ്പിനെ നേരിടാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു’ -മായാവതി ട്വീറ്റ് ചെയ്തു .


അതേസമയം, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മികച്ച പ്രതീക്ഷയിലാണ്​ അഖിലേഷ്​ യാദവും പാര്‍ട്ടിയും. 2022ലെ യു.പി നിയമസഭ തെ​രഞ്ഞെടുപ്പില്‍ ജനാധിപത്യവിപ്ലവം സംഭവിക്കുമെന്നായിരുന്നു അഖിലേഷ്​ യാദവ് പ്രഖാപിച്ചത് .


2019 ലെ ലോക്​സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അട്ടിമറിക്കാന്‍ എസ്​.പിയും ബി.​എസ്​.പിയും സഖ്യത്തിലേര്‍​െപ്പട്ടിരുന്നു. എന്നാല്‍, ബി.എസ്​.പിക്ക്​ 10 സീറ്റുകളും എസ്​.പിക്ക്​ അഞ്ചുസീറ്റുകളും മാത്രമാണ്​ നേടാനായത്​. തെരഞ്ഞെടുപ്പ്​ പരാജയ​ത്തിനുശേഷം ഇനി എസ്​.പിയുമായി ചേര്‍ന്ന്​ മത്സരിക്കില്ലെന്ന്​ മായാവതി പ്രഖ്യാപിക്കുകയായിരുന്നു.

No comments