Breaking News

പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ല; പരാതിയുമായി തൃശൂര്‍ മേയർ.. കാണുമ്പോൾ പോലീസുകാർ..

 


തൃശൂര്‍: പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്. സല്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ഡി.ജി.പിക്ക് പരാതി നല്‍കി.


സല്യൂട്ട് ചെയ്യാതിരിക്കുക മാത്രമല്ല, ചിലപ്പോള്‍ പലരപും പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ഡി.ജെ.പിക്ക് പരാതി നല്‍കിയതിനോടൊപ്പം കമീഷണര്‍, എം.എല്‍.എ എന്നിവരോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എം.കെ.വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.


പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് സ്ഥാനം. മേയറുടെ പരാതി ഡി.ജി.പി തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.

No comments