മോദിയുടെ ''താടി കൃഷിക്ക്'' പേരിട്ട് തരൂര്‍; വല്ലാത്ത ''പൊഗോണോട്രോഫി'' യെന്ന് നെറ്റിസണ്‍സ്..
പുതിയ വാക്കുകള്‍ നെറ്റിസണ്‍സിന് പരിചയപ്പെടുത്തുന്നതില്‍ മുമ്ബനാണ് ശശി തരൂര്‍ എം.പി. കുറേക്കാലമായി അദ്ദേഹം പുതിയ വാക്കുകളൊന്നും അവതരിപ്പിച്ചിരുന്നില്ല. ഒടുവില്‍ ട്വിറ്ററാറ്റികളുടെ ആവശ്യപ്രകാരം പുതിയൊരു വാക്ക് അദ്ദേഹം പരിചയപ്പെടുത്തുകയായിരുന്നു. 'പൊഗോണോട്രോഫി' എന്ന വാക്കാണ് അദ്ദേഹം നെറ്റിസണ്‍സിന് മുന്നില്‍വച്ചത്. സാധാരണ തരൂര്‍ വാക്ക് പങ്കുവയ്ക്കുകയും മറ്റുള്ളവര്‍ അര്‍ഥമറിയാന്‍ ഒാടുകയുമാണ് പതിവ്. എന്നാല്‍ ഇത്തവണ വാക്കിനൊപ്പം വിശദീകരണവും തരൂര്‍തന്നെ നല്‍കിയിട്ടുണ്ട്.
'താടിയും, മീശയും വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന കല'എന്നാണ് 'പൊഗോണോട്രോഫി'യുടെ അര്‍ഥം.
തെന്റ സുഹൃത്തായ സാമ്ബത്തികകാര്യ വിദഗ്ധന്‍ രതിന്‍ റോയ് ആണ് പുതിയ വാക്ക് പറഞ്ഞുതന്നെതന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തരൂര്‍ പരാമര്‍ശിച്ചിട്ടുണ്ട്. മോദിയുടെ പൊഗോണോട്രോഫി മഹാമാരിക്കാലത്തെ ഒരു മുന്‍കരുതലാണെന്നാണ് തരൂര്‍ കുറിച്ചത്.
തിരുവനന്തപുരം എംപി പുതിയ പദം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിക്കുന്നത് ഇതാദ്യമല്ല. തെന്റ പുസ്തകമായ 'പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍' അവതരിപ്പിക്കുമ്ബോള്‍ അദ്ദേഹം ഉപയോഗിച്ച 29 അക്ഷരങ്ങളുള്ള വാക്ക് കൗതുകമുണര്‍ത്തിയിരുന്നു.

No comments