Breaking News

'കോണ്‍ഗ്രസ് ഇനിയൊരിക്കലും അധികാരത്തില്‍ വരില്ല, മുസ്ളീം സമുദായം യാഥാര്‍ത്ഥ്യം മനസിലാക്കണം'; വിവാദ പ്രസ്‌താവനയുമായി എച്ച്‌ ഡി കുമാരസ്വാമി

 


ബംഗളൂരു: കോണ്‍ഗ്രസിനെതിരെ വിവാദ പരാമര്‍ശമടങ്ങിയ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ‌ഡി(എസ്) നേതാവുമായ എച്ച്‌.‌ഡി.കുമാരസ്വാമി. ഒരു പാര്‍ട്ടി ചടങ്ങിലായിരുന്നു കുമാരസ്വാമിയുടെ അഭിപ്രായപ്രകടനം. മുസ്‌ളീം സഹോദരന്മാര്‍ ഒരു കാര്യം മനസിലാക്കണം. ബിജെപി കര്‍ണാടകയില്‍ അധികാരത്തിലുണ്ടെങ്കില്‍ അതിന് കാരണം കോണ്‍ഗ്രസാണ്. അല്ലാതെ ജെ.ഡി (എസ്) അല്ല. കോണ്‍ഗ്രസ് തനിയെ സംസ്ഥാനത്ത് അധികാരത്തിലേറാനുള‌ള ശക്തിയില്ല എന്ന യാഥാര്‍ത്ഥ്യം മുസ്ലീം സമുദായം മനസിലാക്കണമെന്നും കുമാരസ്വാമി പറഞ്ഞു.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ഉദാഹരണമായി കാണിച്ച്‌ ഇനി രാജ്യത്തിന്റെ ഭാവി പ്രാദേശിക പാര്‍ട്ടികളിലാണെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു.


കോണ്‍ഗ്രസ് ഇനിയൊരിക്കലും അധികാരത്തില്‍ വരില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഇക്കാര്യം മുസ്‌ളീം വിഭാഗം മനസിലാക്കിയില്ലെങ്കില്‍ അവര്‍ ഇനിയും അനുഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


2013ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് അന്ന് ബിജെപിയിലുണ്ടായിരുന്ന വിഭാഗീയത മുതലെടുക്കാണ്. കര്‍ണാടക കോണ്‍ഗ്രസില്‍ നിലവിലുള‌ള വിഭാഗീയതയെക്കുറിച്ചും കുമാരസ്വാമി പ്രതികരിച്ചു. 'ഇലക്ഷന്‍ രണ്ട് വര്‍ഷം കഴിഞ്ഞാണെങ്കില്‍ പോലും ആരാണ് അടുത്ത മുഖ്യമന്ത്രി എന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഇപ്പോഴേ തമ്മില്‍തല്ലുണ്ട.' കുമാരസ്വാമി പരിഹസിച്ചു.

No comments