Breaking News

നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് രാവിലെ 8 മണി മുതല്‍ വീണ്ടും പുനരാരംഭിക്കും.

 


കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് രാവിലെ 8 മണി മുതല്‍ വീണ്ടും പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാകും സര്‍വീസ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.

തിരക്കേറിയ സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളയിലും അല്ലാത്ത സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളയിലുമാകും മെട്രോ സര്‍വീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സമയം പുന:ക്രമീകരിക്കും. രാത്രി 8 മണിവരെയാണ് സര്‍വീസ് ഉണ്ടാവുക.

യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൈകള്‍ സാനിറ്റൈസ് ചെയ്യണമെന്നും പരമാവധി കൊച്ചി 1 സ്മാര്‍ട് കാര്‍ഡ് ഉപയോഗിക്കണമെന്നും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

No comments