Breaking News

കേരളത്തിന്റെ മനസുകീഴടക്കിയ ആനി ശിവ ഇനി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ എസ്‌.ഐ.

 


കൊച്ചി : തിരിച്ചടികളില്‍ തളരാതെ വിജയത്തിന്റെ പടവുകള്‍ കയറി അതിജീവനത്തിന്റെ പ്രതീകമായി കേരളത്തിന്റെ മനസുകീഴടക്കിയ ആനി ശിവ ഇനി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ എസ്‌.ഐ. വിധിയോട്‌ പോരടിച്ച്‌ പോലീസ്‌ ഉദ്യോഗസ്‌ഥയായ കഥ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചതോടെയാണ്‌ കേരളം ആനിയെ ശ്രദ്ധിച്ചത്‌. പോസ്‌റ്റ്‌ വൈറലായതോടെ മകന്റെ വിദ്യാഭ്യാസവും കായിക പരിശീലന സൗകര്യവും കണക്കിലെടുത്ത്‌ വര്‍ക്കലയില്‍നിന്ന്‌ കൊച്ചിയിലേക്ക്‌ മാറ്റണമെന്ന ആനിയുടെ അപേക്ഷ പെട്ടെന്ന്‌ അനുവദിക്കപ്പെട്ടു.

ഇന്നലെ രാവിലെ പത്തോടെ കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ സി.എച്ച്‌ നാഗരാജുവിനു മുന്നില്‍ ഹാജരായ ശേഷമാണ്‌ സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനില്‍ എസ്‌.ഐയായി ചുമതലയേല്‍ക്കാന്‍ ആനി എത്തിയത്‌.

No comments