'വോട്ടര്‍മാരെ തെറ്റിധരിപ്പിച്ചു'; മന്ത്രി ആര്‍. ബിന്ദുവിനെതിരെ ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് ഹര്ജി.. കാരണം..
കൊച്ചി: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍നിന്ന് മന്ത്രി ആര്‍. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണെമന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഹരജി.
വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നവിധം 'പ്രഫസര്‍' പദം പേരിനുമുമ്ബ് ബോധപൂര്‍വം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയാണ് കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടന്‍ ഹരജി നല്‍കിയിരിക്കുന്നത്.
പ്രഫസര്‍ അെല്ലന്ന് ഉത്തമബോധ്യമുണ്ടായിട്ടും വോട്ട് ലക്ഷ്യമിട്ട് ആ പദം ഉപയോഗിെച്ചന്നാണ് ഹരജിയിലെ ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകളിലും ലഘുലേഖകളിലും നോട്ടീസുകളിലും ചുവരെഴുത്തുകളിലും മറ്റ് പ്രചാരണ സാമഗ്രികളിലുമെല്ലാം പ്രഫസര്‍ എന്ന് പേരിനൊപ്പം ചേര്‍ത്തിരുന്നു.
ബാലറ്റിലും ഇലക്‌ട്രോണിക് വോട്ടുയന്ത്രത്തിലും പ്രഫസര്‍ ചേര്‍ത്ത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനിച്ച് നേടിയതാണ് വിജയമെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം.

No comments