Breaking News

ഉത്തര്‍പ്രദേശില്‍ സഖ്യത്തിന് കോണ്‍ഗ്രസ് തയാറെന്ന് പ്രിയങ്ക ഗാന്ധി..!! സാധ്യത ഈ പാർട്ടിയുമായി.. പ്രിയങ്കയുടെ ലക്ഷ്യം..

 




അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യത്തിന് തയാറെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക.


സഖ്യത്തെയെല്ലാം കുറിച്ച്‌ സംസാരിച്ച്‌ തുടങ്ങാനായിട്ടില്ല, അതേസമയം സഖ്യസാധ്യതകള്‍ കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ലെന്നും സഖ്യസാധ്യത മുന്നോട്ട് വയ്ക്കുന്നതില്‍ കോണ്‍ഗ്രസിന് തുറന്ന മനസാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


പാര്‍ട്ടിയുടെ സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് താന്‍ ആദ്യം ചെയ്യാന്‍ ഉദേശിക്കുന്നതെന്നും പാര്‍ട്ടിക്കാണ് പ്രഥമ പരിഗണനയെന്നും അവര്‍ വ്യക്തമാക്കി.


ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി അവിടെ ക്യാമ്ബ് ചെയ്താണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ' ഞാനിവിടെ ഉണ്ടായാല്‍ മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ ഫോക്കസ് ചെയ്യുന്നു. ഞാന്‍ മാറിനിന്നാല്‍ നിങ്ങളുടെ ഫോക്കസും മാറുന്നു. പക്ഷേ ഞങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുന്നില്ല, അത് എപ്പോഴും മുന്നോട്ടു പോവുക തന്നെചെയ്യും.


കഴിഞ്ഞ 32 വര്‍ഷങ്ങളായി യുപിയില്‍ ഞങ്ങള്‍ അധികാരത്തിന് പുറത്താണ്. അതുകൊണ്ടു തന്നെ പാര്‍ട്ടി സംവിധാനവും ദുര്‍ബലമാണ്. അത് തിരികെകൊണ്ടുവരാന്‍ വലിയ ഊര്‍ജം ആവശ്യമുണ്ട്. പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സേവാദള്‍ പുനരുജീവിപ്പിക്കാനും പ്രിയങ്ക ഗാന്ധിക്ക് പദ്ധതികളുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

No comments