പഞ്ചാബ് കോണ്‍ഗ്രസില്‍ ഇനി, മഞ്ഞുരുക്കത്തിന്‍റെ കാലം.. നിരീക്ഷിച്ച്..
ന്യൂദല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുന്നു. സംഘടനാമാറ്റമുണ്ടാകാന്‍ സാധ്യതയുള്ളതായി ഉന്നത നേതാക്കള്‍ സൂചന നല്‍കി. പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റിലെ വിള്ളല്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും നേതൃസ്ഥാനം നവജോത് സിംഗ് സിദ്ധു ഏറ്റെടുക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ട്ടിയുടെ പഞ്ചാബ് യൂണിറ്റിന്‍റെ തലവനായി നവജോത് സിംഗ് സിദ്ധുവിനൊപ്പം നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നിയമിക്കാനാണ് തീരുമാനം.
ഇതിന്‍റെ മുന്നോടിയായി ശനിയാഴ്ച സിദ്ധു സംസ്ഥാന പാര്‍ട്ടി മേധാവി സുനില്‍ ജഖാറിനെ പഞ്ചകുലയിലെ വസതിയില്‍ ചെന്നു കണ്ടു. അതേസമയം, മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍റെ വസതിയില്‍ പഞ്ചാബിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തെത്തി.
റാവത്ത് വെള്ളിയാഴ്ച കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുകയും പഞ്ചാബ് കോണ്‍ഗ്രസില്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ സിദ്ധു പങ്കെടുത്തു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കഴിഞ്ഞ ആഴ്ച സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.തന്റെ ഭരണം സംസ്ഥാനത്തെ ജനങ്ങളില്‍ നിന്ന് പ്രശംസ നേടിയതിനാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അമരീന്ദര്‍ സിംഗ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി തുടരുമെന്നും യോഗത്തിന് ശേഷം റാവത്ത് ആവര്‍ത്തിച്ചു.

No comments